
'ഒരു കൽ ഒരു കണ്ണാടി', 'ബോസ് എങ്കിറ ഭാസ്കരൻ' തുടങ്ങി തമിഴിലെ മികച്ച ഹിറ്റ് കോമഡി ചിത്രങ്ങൾ ഒരുക്കിയ എം രാജേഷ് ജയം രവിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബ്രദർ'. ദീപാവലി റിലീസ് ആയി ഒക്ടോബർ 31ന് 'ബ്രദര്‍' തിയറ്ററിലെത്തും. സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമിച്ച ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. കെ എസ് സെന്തിൽ കുമാർ, വി ഗുരു രമേഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിൻ്റെ ട്രെയിലർ യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിംഗിൽ ആണ്. ഒരു കോമഡി ഫാമിലി എൻ്റർടെയ്നറായിരിക്കും 'ബ്രദര്‍' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയം രവി അവതരിപ്പിക്കുന്ന കാർത്തിക് എന്ന കഥാപാത്രം തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന സിനിമയിൽ ശരണ്യ പൊൻവണ്ണൻ, വി ടി വി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ ഹാരിസ് ജയരാജാണ് ബ്രദറിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് വിവേകാനന്ദ് സന്തോഷ് ആണ്. എഡിറ്റർ ആശിഷ് ജോസഫ്, ആർട്ട് ആർ കിഷോർ, കൊറിയോഗ്രാഫി സാൻഡി, സതീഷ് കൃഷ്ണൻ, മേക്കപ്പ് പ്രകാശ്, കോസ്റ്റ്യൂംസ് പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ് മുരുഗദോസ്, ഡിസൈൻ ഡിസൈൻ പോയിൻ്റ്, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ : കേന്ദ്ര കഥാപാത്രം ഒരു ബൈക്ക്; 'യമഹ' ചിത്രീകരണം ആരംഭിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ