11 മാസത്തിന് ശേഷം ഒടിടിയിലേക്ക്; 'ബുള്ളറ്റ് ഡയറീസ്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

Published : Oct 15, 2024, 09:50 PM IST
11 മാസത്തിന് ശേഷം ഒടിടിയിലേക്ക്; 'ബുള്ളറ്റ് ഡയറീസ്' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

Synopsis

2023 ഡിസംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രം

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രം ബുള്ളറ്റ് ഡയറീസ് ഒടിടിയിലേക്ക്. 2023 ഡിസംബര്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിനോടുള്ള നായക കഥാപാത്രത്തിന്‍റെ വൈകാരികമായ അടുപ്പമാണ് പ്രമേയം. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. ഒക്ടോബര്‍ 18 നാണ് ഒടിടി റിലീസ്. ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, കെ വി വി മനോജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി 3 എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലിയാണ് നിർവ്വഹിക്കുന്നത്. കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ലിബിന്‍ സ്കറിയ, സൂരജ് സന്തോഷ്, മേഘ ജോസ്‍കുട്ടി, ഷാന്‍ റഹ്മാന്‍ എന്നിവരാണ് പിന്നണി പാടിയിരിക്കുന്നത്.

എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഫി അയൂര്‍, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, അസോസിയേറ്റ് ഡയറക്ടേഴ്സ് ബിജേഷ് നാരായണന്‍, രാമചന്ദ്രന്‍ പൊയ്‍ലൂര്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, ഫീനിക്സ് പ്രഭു, നൃത്തസംവിധാനം റിഷ്ധാന്‍.

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു