ഇന്‍സ്റ്റഗ്രാം ലോകത്തെ ഐഡന്‍റിറ്റി പ്രതിസന്ധി പ്രമേയമാക്കുന്ന ചിത്രം; 'ബട്ടര്‍ഫ്ലൈ ഗേള്‍ 85' മാര്‍ച്ച് 6 ന്

Published : Feb 22, 2026, 12:48 PM IST
butterfly girl 85 malayalam movie to be released on march 6

Synopsis

പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന 'ബട്ടർഫ്ലൈ ഗേൾ 85' എന്ന ചിത്രം തിയറ്ററുകളിലേക്ക്

പൈസ പൈസ, ലാൽബാഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് മുരളി എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടർഫ്ലൈ ഗേൾ 85’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. 4ഡി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീധന്യ വിശ്വനാഥ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്ന് 44- ഓളം പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം ഡിജിറ്റൽ യുഗത്തിലെ മനുഷ്യബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാകാൻ കൊതിക്കുന്ന ധന്യ എന്ന യുവതിയാണ് കഥയുടെ കേന്ദ്രബിന്ദു. കൊച്ചി നഗരത്തിലെ ഒരു ഇൻ്റീരിയർ ഡിസൈനറായ അവരുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ അവര്‍ നേരിടുന്ന മാനസിക സംഘർഷങ്ങളും യാഥാർത്ഥ്യങ്ങളുമാണ് ചിത്രത്തിന്റെ കാതൽ.

സമൂഹമാധ്യമങ്ങളിൽ വിഷയങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുകയും അതേ വേഗത്തിൽ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, സ്വന്തം അസ്തിത്വം വീണ്ടെടുക്കാൻ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് സിനിമ അവതരിപ്പിക്കുന്നത്. ഇന്നത്തെ തലമുറയെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രമേയമാണിതെന്ന് സംവിധായകൻ പറയുന്നു. ശ്രീധന്യ വിശ്വനാഥിനെ കൂടാതെ ഇഷിക എമിൽ, ഷിൻസ് ഷാൻ, അൻവർ സാദിഖ്, കലേഷ് പരമേശ്വർ, അമ്മു നായർ, പ്രദീഷ് ജേക്കബ്, അനുപ്രഭ ലാൽ, ദർശന വിശ്വനാഥ്, ഗീത ജിത്തു, ജീവൻ ശിവദാസ്, അനു ചന്ദ്രശേഖർ, ലുക്ക്മാൻ, എബിൻ മേരി എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം അനിൽ വിജയ്, സംഗീതം ആനന്ദ് മധുസൂദനൻ, വരികൾ അജീഷ് ദാസ്. പാടിയവർ സിത്താര കൃഷ്ണകുമാർ, ഹിഷാം അബ്ദുൽ വഹാബ്, സച്ചിൻ വാര്യർ, മേക്കപ്പ് മനു കെ എസ്, എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, മിക്സിംഗ് ജിജു ടി ബ്രൂസ്, വിഷ്വൽ എഫ്എക്സ് കോക്കനട്ട് ബഞ്ച്, കളറിസ്റ്റ് നികേഷ് രമേശ്. കൊച്ചിയും തിരുപ്പൂരും പ്രധാന ലൊക്കേഷനുകളായ ഈ ചിത്രം മാർച്ച് 6 ന് തിയറ്ററുകളിലെത്തും. പി ആർ ഒ- എം കെ ഷെജിൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിമലും നട്ടിയും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം; 'വടം' ട്രെയ്‍ലര്‍ എത്തി
ഭരതനാട്യത്തിന്റെ രണ്ടാം ഭാ​ഗം; മോഹിനിയാട്ടം റിലീസ് പ്രഖ്യാപിച്ചു, ഇത്തവണ പുതിയ താരങ്ങളും