കാർ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; പ്രമുഖ ടെലിവിഷൻ നടി പവിത്ര ജയറാം മരിച്ചു

Published : May 12, 2024, 11:00 PM IST
കാർ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; പ്രമുഖ ടെലിവിഷൻ നടി പവിത്ര ജയറാം മരിച്ചു

Synopsis

തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി’ലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം കാറപകടത്തിൽ മരിച്ചു.

അമരാവതി: തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി’ലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം കാറപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. കന്നഡയ്ക്ക് പുറമെ മറ്റ് പല ഭാഷകളിലും പവിത്ര വ്യത്യസ്ത വേഷങ്ങൾ ചെയ്തിരുന്നു.

ഷൂട്ട് കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസിലും ഡിവൈഡറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തു  തന്നെ മരിച്ചു.  ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

നടിയുടെ വിയോഗത്തിൽ നടൻ സമീപ് ആചാര്യ അനുശോചനം രേഖപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ, 'നിങ്ങൾ ഇനി ഇല്ലെന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഇത് അവിശ്വസനീയമാണ്. എന്റെ ആദ്യത്തെ ഓൺ-സ്‌ക്രീൻ അമ്മ, നിങ്ങൾ എല്ലായ്പ്പോഴും സ്പെഷ്യൽ ആയിരിക്കും' എന്ന് പറയുന്നു.

റോഡരികിലൂടെ നടന്നപ്പോൾ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറുപ്പിച്ചു; കൗമാരക്കാരന്‍റ അശ്രദ്ധ പ്രവാസിയുടെ ജീവനെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു