
ഹൈദരബാദ്: ആന്ധ്രയിൽ വൈഎസ്ആർസിപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്
പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ കേസെടുത്തു. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാൽ പൊലീസ് കേസെടുത്തത്.
വടകര അശ്ലീല വീഡിയോ വിവാദം: കെ കെ ശൈലജക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്
ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്ഐആറിലുണ്ട്.സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. അല്ലു അർജുന്റെ സുഹൃത്തായ വെഎസ്ആർസിപി സ്ഥാനാർഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അർജുനെ കാണാൻ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.