മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടു, പിന്നാലെ ജാതി അധിക്ഷേപ കമന്റ്; മറുപടിയുമായി സംവിധായകൻ

Published : Feb 21, 2023, 02:42 PM ISTUpdated : Feb 21, 2023, 03:17 PM IST
മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടു, പിന്നാലെ ജാതി അധിക്ഷേപ കമന്റ്; മറുപടിയുമായി സംവിധായകൻ

Synopsis

കഴിഞ്ഞ ദിവസം ആണ് അരുൺ 'ബാക്കി പുറകെ', എന്ന തലക്കെട്ടിൽ ഫോട്ടോ ഷെയർ ചെയ്തത്.

ടൻ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി സംവിധായകൻ അരുൺരാജ്. കഴിഞ്ഞ ദിവസം ആണ് അരുൺ 'ബാക്കി പുറകെ', എന്ന തലക്കെട്ടിൽ ഫോട്ടോ ഷെയർ ചെയ്തത്. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റ് വന്നത്. 

'ഇവനാണോ അരുൺ രാജ്. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയൻമാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ പുലയന്റെ മോൻ', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഇട്ടാണ് അരുൺരാജ് മറുപടിയുമായി രം​ഗത്തെത്തിയത്.

അരുൺരാജിന്റെ മറുപടി കുറിപ്പ് ഇങ്ങനെ

പ്രിയ സുഹൃത്തുക്കളെ.....
ഏറെ വിഷമത്തോടെ, ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിൻറെ താഴ് വന്ന ഒരു കമൻറ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത്ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന് ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല. പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി...

'ഒൺ ആന്റ് ഒൺലി കിം​ഗ് ഖാൻ'; 1000 കോടിയിൽ പഠാൻ; വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ

വെളിച്ചമില്ലാത്ത ഒറ്റമുറി വീട്ടിൽ തുടങ്ങി, സിനിമാ റീൽ പോലെ യുവസംവിധായകൻ അരുണിന്റെ ജീവിതം

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ