
മലപ്പുറത്തിന്റെ ആവേശമായ സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'വിസിൽ' എന്ന പുതിയ ചിത്രത്തിൽ മലയാള സിനിമയിലെ അഭിനേതാക്കളോടൊപ്പം പ്രശസ്ത ഫുട്ബോൾ താരങ്ങളും അഭിനയിക്കുന്നു. ഇവരോടൊപ്പം വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി മലപ്പുറത്തെ കായിക താരങ്ങളെയും കായിക പ്രേമികളെയും ക്ഷണിച്ചിരിക്കുകയാണ് അണിയറക്കാര്‍.
നവാഗതനായ രാജീവ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂർ എഴുതുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ചിത്രമാണ് വിസില്‍. ഫുട്ബോളിനെ നെഞ്ചിലേറ്റിയ മലപ്പുറത്തെ കളിക്കാർക്കും കലാകാരന്മാർക്കും അഭിനയിക്കാനുള്ള മികച്ച അവസരമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. 18 മുതൽ 30 വയസ്സ് വരെയുള്ള പുരുഷന്മാർക്കും 8 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കുമാണ് അവസരം. പ്രൊഫൈലുകൾ 2026 ഒക്ടോബർ 31-ന് മുൻപായി +91 9916670123 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ