ഒന്നാം സ്പെല്ലില്‍ നിരാശയായി കേരള സ്‍ട്രൈക്കേഴ്‍സ്; തെലുങ്ക് വാരിയേഴ്‍സ് എറിഞ്ഞുപിടിച്ചു

Published : Feb 19, 2023, 04:45 PM IST
 ഒന്നാം സ്പെല്ലില്‍ നിരാശയായി കേരള സ്‍ട്രൈക്കേഴ്‍സ്; തെലുങ്ക് വാരിയേഴ്‍സ് എറിഞ്ഞുപിടിച്ചു

Synopsis

ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഒരു റണ്‍ എടുത്ത് നിരാശപ്പെടുത്തി. പ്രിന്‍സിന്‍റെ രണ്ടാം ഓവറില്‍ രഘു ക്യാച്ച് പിടിച്ച് ഔട്ടായി. 

റായിപ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കേരള സ്‍ട്രൈക്കേഴ്‍സിന് ആദ്യ ബാറ്റിംഗ് സ്പെല്ലില്‍ നിരാശ ആദ്യം ബാറ്റ് ചെയ്‍ത തെലുങ്ക് വാരിയേഴ്‍സ് 10 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്‍ടപ്പെടുത്തി 154 റണ്‍സ് എടുത്തു. . ഇത് പിന്തുടര്‍ന്ന  കേരള സ്‍ട്രൈക്കേഴ്‍സിന്  5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 19ബോളില്‍ 38 റണ്‍സ് എടുത്ത രാജീവ് പിള്ളയാണ് കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ ടോപ്പ് സ്കോറര്‍. 

ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഒരു റണ്‍ എടുത്ത് നിരാശപ്പെടുത്തി. പ്രിന്‍സിന്‍റെ രണ്ടാം ഓവറില്‍ രഘു ക്യാച്ച് പിടിച്ച് ഔട്ടായി. പിന്നാലെ അര്‍ജുന്‍ നന്ദകുമാര്‍ കൂടി മടങ്ങിയതോടെ കേരളം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച് ചേര്‍ന്ന രജീവ് പിള്ള, മണികുട്ടന്‍ കൂട്ട്കെട്ടാണ് കേരളത്തെ അല്‍പ്പമെങ്കിലും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. 

മണികുട്ടന്‍ കളത്തില്‍ നിന്നും പിന്‍മാറിയതിന് ശേഷം ഏഴാം ഓവറില്‍ 19 ബോളില്‍ 38 റണ്‍സുമായി രാജീവ് പിള്ള മടങ്ങി. എന്നാല്‍ പ്രജോദുമായി ചേര്‍ന്ന് സിദ്ധാര്‍ത്ഥ് 17 ബോളില്‍ 27റണ്‍സ് നേടി. പിച്ചില്‍ ഓടാന്‍ പരിക്ക് പ്രശ്നമായ പ്രജോദിന് വേണ്ടി ഉണ്ണി മുകുന്ദന്‍ റണ്ണറായി എത്തിയതും കാണാമായിരുന്നു. തെലുങ്ക് വാരിയേര്‍സിന് വേണ്ടി  പ്രിന്‍സ് നാല് ഓവറില്‍ 7 റണ്‍സ് നല്‍കി 4 വിക്കറ്റ് എടുത്തു. 

ടോസ് നേടി കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നായിരുന്നു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതിന് ഉണ്ണി മുകുന്ദൻ പറഞ്ഞ കാരണം. എന്നാല്‍ ഉണ്ണി മുകുന്ദന്റെ വിലയിരുത്തല്‍ ശരിയല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു തെലുങ്ക് വാരിയേഴ്‍സിന്റെ ബാറ്റിംഗ്. തെലുങ്ക് വാരിയേഴ്‍സിനായി ഓപ്പണിംഗ് ഇറങ്ങിയ അഖില്‍ അക്കിനേനിയും പ്രിൻസും കേരള സ്‍ട്രൈക്കേഴ്‍സ് ബൗളര്‍മാരെ നിലംതൊടാൻ അനുവദിച്ചില്ല.

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'ഏജന്റി'ലെ നായകൻ കൂടിയായ അഖില്‍ അഖിനേനി വെറും 30 പന്തുകളില്‍ നിന്ന് 91 റണ്‍സാണ് സ്വന്തമാക്കിയത്. മറുവശത്ത് 23 പന്തുകളില്‍ നിന്ന് 45 റണ്‍സുമായി പ്രിൻസും മികച്ച പിന്തുണ നല്‍കി. അര്‍ജുന്റെ പന്തില്‍ വിജയ് ക്യാച്ചെടുത്താണ് ഒടുവില്‍ അഖില്‍ പുറത്തായത്. പ്രിൻസിനെ നന്ദകുമാര്‍ റണ്‍ ഔട്ടാകുകയായിരുന്നു. ശേഷമെത്തിയ സുധീര്‍ ബാബു രണ്ട് പന്തുകളില്‍ നിന്ന് രണ്ടും അശ്വിൻ ബാബു ആറ് പന്തുകളില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.

കേരള സ്‍ട്രൈക്കേഴ്‍സിന്റെ ബൗളിംഗ് നിരയില്‍ ഏറ്റവും പ്രഹരമേറ്റത് വിവേക് ഗോപനും ഉണ്ണി മുകുന്ദനുമാണ്. വിവേക് ഗോപൻ രണ്ട് ഓവര്‍ എറിഞ്ഞപ്പോള് 41 റണ്‍സും ഉണ്ണി മുകുന്ദൻ ആറ് ഓവറില്‍ 45 റണ്‍സും വിട്ടുകൊടുത്തു. വിനു മോഹൻ ഒരു ഓവറില്‍ 14 റണ്‍സും ഷഫീക്ക് റഹ്‍മാൻ രണ്ട് ഓവറില്‍ 32ഉം  അര്‍ജുൻ നന്ദകുമാര്‍ ഒരു ഓവറില്‍ 21ഉം റണ്‍സ് വിട്ടുകൊടുത്തു.

ഉണ്ണി മുകുന്ദന്റെ തീരുമാനം പാളി, കൂറ്റൻ സ്‍കോറുമായി തെലുങ്ക് വാരിയേഴ്‍സ്

ഒന്നാം സ്പെല്ലില്‍ ഒരു റണ്‍ എടുത്ത് ഉണ്ണി മുകുന്ദന്‍ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക