ഫൈനലിലേക്ക് ആരൊക്കെ? സിസിഎല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്‍ച

Published : Mar 18, 2023, 11:14 AM ISTUpdated : Mar 18, 2023, 07:44 PM IST
ഫൈനലിലേക്ക് ആരൊക്കെ? സിസിഎല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്‍ച

Synopsis

സെമി കളിക്കുന്ന നാലില്‍ രണ്ട് ടീമുകളും നാലില്‍ നാല് മത്സരങ്ങളും വിജയിച്ചവരാണ്.

സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 24ന്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കര്‍ണാടക ബുള്‍ഡോസേഴ്‍സ് നാലാം സ്ഥാനത്തുള്ള തെലുങ്ക് വാരിയേഴ്സിനോടും രണ്ടാം സ്ഥാനത്തെത്തിയ ഭോജ്‍പുരി ദബാംഗ്‍സ് മൂന്നാമതുള്ള മുംബൈ ഹീറോസുമായുമാണ് സെമിയില്‍ മത്സരിക്കുന്നത്. ഇതില്‍ ഭോജ്‍പുരി ദബാംഗ്‍സും മുംബൈ ഹീറോസും തമ്മിലുള്ള മത്സരം അടുത്ത വെള്ളിയാഴ്‍ച ഉച്ച തിരിഞ്ഞ് 2.30നും കര്‍ണാടക ബുള്‍ഡോസേഴ്‍സും തെലുങ്ക് വാരിയേഴ്‍സും തമ്മിലുള്ള മത്സരം ഏഴ് മണിക്കുമാണ്. രണ്ട് മത്സരങ്ങളും ഹൈദരാബാദില്‍ വച്ചാണ്. 

സെമി മത്സരം കളിക്കുന്ന നാലില്‍ രണ്ട് ടീമുകളും നാലില്‍ നാല് എണ്ണവും വിജയിച്ചവരാണ്. കര്‍ണാടക ബുള്‍ഡോസേഴ്സും ഭോജ്പുരി ജബാംഗ്‍സുമാണ് വിജയ ശതമാനം 100 ഉള്ള ടീമുകള്‍. മുംബൈ ഹീറോസ് മൂന്ന് മത്സരങ്ങളും തെലുങ്ക് വാരിയേഴ്സ് 2 മത്സരങ്ങളും ജയിച്ചു. 2.438 ആണ് കര്‍ണാടകത്തിന്‍റെ നെറ്റ് റണ്‍ റേറ്റ്. ഭോജ്‍പുരി ദബാംഗ്‍സിന് 2.175, മുംബൈ ഹീറോസിന് -0.407, തെലുങ്ക് വാരിയേഴ്‍സിന് 0.746 എന്നിങ്ങനെയാണ് നെറ്റ് റണ്‍ റേറ്റ്. ഫൈനല്‍ മാര്‍ച്ച് 25ന് രാത്രി ഏഴ് മണിക്കാണ്. ഹൈദരാബാദില്‍ വച്ചാണ് ഫൈനല്‍ മത്സരവും.

കേരള താരങ്ങളുടെ ടീം കേരള സ്ട്രൈക്കേഴ്‍സിന്‍റെ മോശം പ്രകടനമാണ് ഇത്തവണത്തെ സിസിഎല്ലില്‍ കണ്ടത്. കളിച്ച നാല് മത്സരങ്ങളില്‍ നാലിലും തോറ്റ അവര്‍ പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെയാണ്. -2.407 ആണ് കേരള സ്ട്രൈക്കേഴ്സിന്‍റെ നെറ്റ് റണ്‍ റേറ്റ്. തെലുങ്ക് വാരിയേഴ്‍സ്‍, കര്‍ണാടക ബുള്‍ഡോസേഴ്‍സ്, മുംബൈ ഹീറോസ്, ഭോജ്‍പുരി ദബാംഗ്‍സ് എന്നീ ടീമുകളില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്‍സ് പരാജയം ഏറ്റുവാങ്ങിയത്. ഇതില്‍ മുംബൈ ഹീറോസിനെതിരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളം വിജയിക്കുമെന്ന തോന്നല്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറില്‍ വീണു.

ALSO READ : 'ബിഗ് ബോസില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തതിന് മലയാളികള്‍ക്ക് നന്ദി'; റോബിന് പരോക്ഷ വിമര്‍ശനവുമായി ജസ്‍ല

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു