മലയാള സിനിമയുടെ മുത്തച്ഛൻ ഇനിയില്ല; ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാഞ്ജലികളുമായി താരങ്ങൾ

Web Desk   | Asianet News
Published : Jan 20, 2021, 07:59 PM ISTUpdated : Jan 20, 2021, 08:17 PM IST
മലയാള സിനിമയുടെ മുത്തച്ഛൻ ഇനിയില്ല; ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാഞ്ജലികളുമായി താരങ്ങൾ

Synopsis

മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. 

ന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാഞ്ജലികളുമായി സിനിമാ താരങ്ങൾ. മമ്മൂട്ടി, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചത്. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അന്ത്യം സംഭവിച്ചത്.

'മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം'എന്നാണ് ദിലീപ് കുറിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു.

ആദരാഞ്ജലികൾ! 🙏

Posted by Suresh Gopi on Wednesday, 20 January 2021

1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു.

Condolences!! 🙏🏼

Posted by Tovino Thomas on Wednesday, 20 January 2021

ആദരാഞ്ജലികൾ ....

Posted by Kunchacko Boban on Wednesday, 20 January 2021

മുത്തച്ഛൻ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്. കൈതപ്രത്തിന്‍റെ വീട്ടിലെത്തിയ സംവിധായകൻ ജയരാജ് തന്‍റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛൻ കഥാപാത്രമായി കൈതപ്രത്തിന്‍റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെ കിട്ടി.

Condolences! 🙏🏼

Posted by Prithviraj Sukumaran on Wednesday, 20 January 2021

മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന് പ്രണാമം 🌹

Posted by Dileep on Wednesday, 20 January 2021

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും