
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഭോജ്‍പുരി ദബാങ്‍സ് കേരള സ്‍ട്രേക്കേഴ്‍സിനെതിരെ ആദ്യ സ്‍പെല്ലില്‍ നേടിയത് 167 റണ്‍സ്. ടോസ് നേടിയ മലയാളി സിനിമാ താരങ്ങളുടെ ക്യാപ്റ്റൻ സൈജു കുറുപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‍ത ഭോജ്‍പുരി ദബാങ്‍സ് വെറും രണ്ട് വിക്കറ്റ് നഷ്‍ടത്തിലാണ് 163 റണ്‍സ് എടുത്തത്. തകര്‍പ്പൻ സെഞ്ച്വറി നേടിയ പര്‍വേശാണ് ഭോജ്‍പുരിയെ മികച്ച സ്‍കോറിലേക്ക് എത്തിച്ചത്.
ഭോജ്‍പുരിയുടെ സ്‍കോര്‍ 91 റണ്‍സിലായിരിക്കേയാണ് ആദ്യ വിക്കറ്റ് നഷ്‍ടമായത്. 11 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത ഉദയ് തിവാരിയാണ് പുറത്തായത്. കേരളത്തിന്റെ ജീൻ പോള്‍ ലാലിന്റെ ഓവറില്‍ വിവേക് ക്യാച്ച് എടുത്താണ് ഉദയ് തിവാരി പുറത്തായത്. കേരള സ്‍ട്രൈക്കേഴ്സിന് ദബാങ്‍സിന്റെ അടുത്ത വിക്കറ്റ് നേടാൻ കാത്തിരിക്കേണ്ടി വന്നത് ഒമ്പതാം ഓവറിലെ രണ്ടാം പന്തു വരെയായിരുന്നു.