നായകന്‍ അര്‍ജുന്‍ അശോകന്‍, റിലീസ് 115 രാജ്യങ്ങളില്‍; 'ചത്ത പച്ച'യുടെ മ്യൂസിക് റൈറ്റ്സ് ടിസിരീസിന്

Published : Sep 04, 2025, 12:30 PM IST
chatha pacha movie music rights bagged by t series arjun ashokan

Synopsis

മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ ചിത്രം

മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിൻ്റെ മ്യൂസിക്/ ഓഡിയോ അവകാശം സ്വന്തമാക്കി ഇന്ത്യൻ സിനിമയിലെ വമ്പൻ മ്യൂസിക് ലേബൽ ആയ ടി സീരീസ് മ്യൂസിക്. ഈ ചിത്രത്തിലൂടെ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കർ - ഇഹ്സാൻ - ലോയ് ടീം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. അടുത്തിടെ ചിത്രത്തിലെ നായകനായ അർജുൻ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. പാൻ ഇന്ത്യൻ റെസ്‌ലിംഗ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകനെ കൂടാതെ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിംഗ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ റെസ്‌ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ റെസ്ലിങ് ട്രെയിനിംഗ് നേടിയിരുന്നു. 115 ല്‍ അധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓവർസീസ് വിതരണ ഡീലാണ് ഈ ചിത്രത്തിന് വേണ്ടി ദി പ്ലോട്ട് പിക്ചേഴ്സുമായി ചേർന്ന് ഒരുക്കിയിരിക്കുന്നത്. യുഎഇ, യുഎസ്എ, യുകെ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി തുടങ്ങിയ പ്രധാന വിപണികൾ ഉൾപ്പെടെ 115-ലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും.

 

 

ഛായാഗ്രഹണം - ആനന്ദ് സി ചന്ദ്രൻ, സംഗീതം -ശങ്കർ - ഇഹ്സാൻ - ലോയ്, എഡിറ്റർ- പ്രവീൺ പ്രഭാകർ, ബിജിഎം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റ്യൂം- മെൽവി, മേക്കപ്പ്- റോണെക്സ് സേവ്യർ, ആർട്ട്‌- സുനിൽ ദാസ്, സ്റ്റണ്ട്- കലൈ കിങ്സ്റ്റൺ, സൗണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർഥ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കളറിസ്റ്റ്- ശ്രിക് വാര്യർ, വിഎഫ്എക്സ്- വിശ്വ എഫ്എക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, സ്റ്റോറീസ് സോഷ്യൽ, സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, ഡിസൈൻസ് - യെല്ലോ ടൂത്സ്, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും