'ചാവേര്‍' മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമ: ഹരീഷ് പേരടി

Published : Oct 09, 2023, 03:39 PM IST
  'ചാവേര്‍' മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമ: ഹരീഷ് പേരടി

Synopsis

സിനിമ കണ്ടതിന് ശേഷം ഹരീഷ് പേരടി എഴുതിയ കുറപ്പില്‍ മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമയാണ് ചാവേര്‍ എന്നാണ് പറയുന്നത്.

കൊച്ചി:  വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 'ചാവേർ'. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് ഒരുവിഭാ​ഗത്തിന്റെ പ്രതികരണം. മനഃപൂർവ്വമായ ഡീ​ഗ്രേഡിം​ഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി സിനിമ കണ്ടതിന് ശേഷം എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

നേരത്തെ സിനിമ കാണേണ്ടത് അത്യവശ്യമാണെന്ന്  ഹരീഷ് പേരടി  കുറിപ്പ് എഴുതിയിരുന്നു. സിനിമകക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലുണ്ടെന്നും അതുകൊണ്ട് നാളെ താൻ സിനിമ കാണാൻ പോകുക ആണെന്നും ഹരീഷ് പേരടി പറഞ്ഞു. കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരി പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഹരീഷ് കുറിച്ചത്.

അതിന് ശേഷമാണ് സിനിമ കണ്ടതിന് ശേഷം ഹരീഷ് പേരടി എഴുതിയ കുറപ്പില്‍ മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകൾ നിറക്കേണ്ട സിനിമയാണ് ചാവേര്‍ എന്നാണ് പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

രാഘവൻ പെരുവണ്ണാന്റെ "മോനെ "എന്ന അലർച്ച ."ഒൻന്‍റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ" എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,"ഇങ്ങള് ആരാ?എന്തിനാ?"എന്ന ആരോടെന്നില്ലാത്ത ചോദ്യം,"ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി"..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ച..ജോയേട്ടാ.ടിനു. നിങ്ങളൊരുക്കിയഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്. അശോകൻ=ശോകമില്ലാത്തവൻ. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ. ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് . പെപ്പേ..മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം ...വേട്ടയാടികൊണ്ടേയിരിക്കുന്നു. മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ. മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ.

വിജയിയുടെ ലിയോയുമായി ക്ലാഷിന് ആര്‍ക്ക് ധൈര്യം; ഞാനുണ്ടെന്ന് ബാലയ്യ; വരുന്നു ‘ഭഗവന്ത് കേസരി'

സ്വന്തം സിനിമയിലെ കഥ പോലെ ബോളിവുഡ് നടി ഇസ്രയേലില്‍ കുടുങ്ങി; ഒടുവില്‍ രക്ഷ.!

​​​​​​​Asianet News Live
 

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്