Latest Videos

വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ: ഷെഫ് പിള്ള പറയുന്നു

By Web TeamFirst Published Apr 30, 2024, 4:34 PM IST
Highlights

ഒരു സിനിമ താരമായി എത്തുന്ന നിവിന്‍റെ കഥാപാത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം വിഷു റിലീസായാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച വിജയമാണ് നേടിയത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കൈയ്യടി നേടിയ വേഷമായിരുന്നു നിവിന്‍ പോളിയുടെ നിതിന്‍ മോളി എന്ന വേഷം. 

ഒരു സിനിമ താരമായി എത്തുന്ന നിവിന്‍റെ കഥാപാത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ആദ്യം തന്നെ സ്‌ലോ റോസ്റ്റാഡ് ലാംബ് ഷാങ്ക് കഴിക്കുന്ന സീനിലാണ് നിവിന്‍റെ കഥാപാത്രം എത്തിയത്. ഈ വിഭവം എങ്ങനെയുണ്ടായി എന്നതാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറും പാചക വിദഗ്ധനുമായ ഷെഫ് പിള്ള ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുന്നത്. 

വിനീത് ശ്രീനിവാസന്‍റെ ആവശ്യപ്രകാരം ഇത് തയ്യാറാക്കിയതിനെക്കുറിച്ചാണ് ഷെഫ് പിള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്. ഒപ്പം നിവിന്‍ ഈ വിഭവം കഴിക്കുന്ന ചിത്രങ്ങളും ഷെഫ് പിള്ള പങ്കിടുന്നുണ്ട്. അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത് എന്നും ഷെഫ് പിള്ള പോസ്റ്റിന് അവസാനം എഴുതുന്നുണ്ട്. 

ഷെഫ് പിള്ളയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നിവിൻ പോളിയും സ്‌ലോ റോസ്റ്റാഡ് ലാംബ് ഷാങ്കും!
ഡിസംബർ മാസം.
പുതിയ പ്രോജക്ടിന്‍റെ ആവശ്യത്തിനായി ദോഹയിലാണ്- വൈകുന്നേരം ഒരു കാൾ:
 വിനീത് ശ്രീനിവാസനാണ്…!
“ഹലോ ഷെഫ്! നമസ്കാരം…”
“ഹലോ ബ്രോ” - പതിവ് പോലെ എന്‍റെ മറുപടി.
“ഷെഫ്, ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ ഷൂട്ടിന് ഒരു ഡിഷ്‌ ഉണ്ടാക്കി തരണം : Slow roasted Lamb Shank, Mashed Potato, Wilted Spinach, Rosemary and edible flowers. കൊച്ചിയിലാണ്, ലൊക്കേഷനിൽ കൊണ്ട് വന്ന് പ്ലേറ്റ് ചെയ്യണം...”
ആട്ടിൻ കാൽ - നമ്മുടെ മെനുവിൽ ഇല്ലാത്ത വിഭവമാണ്.  Continental dish ആണ്, പെട്ടന്ന് എവിടുന്നു സംഘടിപ്പിക്കും എന്ന് മനസിൽ ഓർത്തു.
“നമുക്ക് സെറ്റാക്കാം” എന്ന് പറഞ്ഞു ഫോൺ വച്ചു.
ഉടൻ തന്നെ കൊച്ചിയിലെ ഷെഫ് സിജോയെ വിളിച്ചു കാര്യം പറഞ്ഞു, എവിടേക്കൊയോ വിളിച്ചു സാധനം റെഡിയാക്കി പിറ്റേന്ന് ഉച്ചക്ക് ഡിഷ്‌ പാകം ചെയ്തു ഷൂട്ടിംഗ് പൂർത്തിയാക്കി.
രാത്രിയിൽ വിനിതിന്റെ മെസ്സേജ് - “Thank You Chef!”
പതിവുപോലെ ഒരു ഹൃദയം ഇട്ട് reply കൊടുത്തു...
പിന്നിടുള്ള തിരക്കിൽ അക്കാര്യം മറന്ന് പോയി.
ഇന്നലെ രാത്രിയിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് അവസാന നിമിഷം കാൻസലായി.
കൂടെയുള്ള അർജുൻ പറഞ്ഞു - “ഒരു സിനിമ കണ്ടാലോ?”
താമസിക്കുന്ന വീട്ടിനടുത്തുള്ള Nucleus Mall-ൽ 10 മണിയുടെ ഷോക്ക് “വർഷങ്ങൾക്ക് ശേഷ”ത്തിന് ടിക്കറ്റ് എടുത്തു...!
ഫോണിൽ മെസ്സേജ് നോക്കിയിരുന്നപ്പോൾ അർജുൻ പറയുന്നു - ദേ... Thanks പേജിൽ Chef Pillai”!
ഞാൻ സ്‌ക്രീനിൽ നോക്കിയപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു
ധ്യാനിന്‍റെയും പ്രണവിന്‍റെയും രംഗങ്ങളിലൂടെ ആദ്യ പകുതി കഴിഞ്ഞു.
നമ്മുടെ ആട്ടിൻ കാൽ എപ്പോ വരുമെന്ന ആകാംഷയിലൂടെയാണ് ഓരോ സീനും നോക്കിയിരുന്നത്...
Second Half തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേ വരുന്നു നമ്മുടെ നിവിൻ പോളി...മാസ്സ് എൻട്രി!
Posh കാണിക്കാനായി ഒരു റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കാനായി ഇരിക്കുന്നു - ഒരു മനോഹരമായ പ്ലേറ്റിൽ നമ്മുടെ ആട്ടിൻ കാൽ... ആ വിഭവം പോലെ ഭംഗിയായി ഒപ്പിയെടുത്ത ദൃശ്യങ്ങൾ!
നിവിൻ കത്തിവച്ച് ആട്ടിറച്ചി മുറിച്ച്‌ കഴിക്കുന്നു!
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എന്നെ ചിരിപ്പിച്ച സന്തോഷിപ്പിച്ച, ചിന്തിപ്പിച്ച, സുഹൃത്ത് ബന്ധത്തിന്റെ കഥ കണ്ടതിലുപരി, എന്‍റെ പ്രിയ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ നല്ലൊരു സിനിമയുടെ ഭാഗമായതിൽ ശെരിക്കും സന്തോഷമായി!
താങ്ക് യൂ വിനിത് ബ്രോ.. 
അടുത്ത സിനിമയിൽ വേറെ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മറക്കരുത്! 😍
ഇനിയിപ്പോ അഭിനയിക്കാൻ ആളില്ലങ്കിൽ നായക വേഷമണങ്കിലും എനിക്ക് വിരോധമില്ലേട്ടോ

ടൈറ്റാനിക്കിനെയും പിന്നിലാക്കി വിജയ് ചിത്രത്തിന്‍റെ കുതിപ്പ്: റീ- റിലീസ് മാജിക്ക്.!

ഞായറാഴ്ച ഞെട്ടിച്ചോ ദിലീപിന്‍റെ 'പവി കെയര്‍ടേക്കര്‍': ആദ്യ വാരാന്ത്യ കളക്ഷന്‍ ഇങ്ങനെ

click me!