'പറവ'യിലെ ചങ്ങാതിമാര്‍ വീണ്ടും; 'ചങ്ങായി' ഓഗസ്റ്റ് 1 ന്

Published : Jul 26, 2025, 10:35 PM IST
chengayi malayalam movie to be released on august 1

Synopsis

സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

'പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചങ്ങായി'. ചിത്രം ഓഗസ്റ്റ് 1ന് പ്രദര്‍ശനത്തിനെത്തും. മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് നായിക. ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ദിഖ് കൊടിയത്തൂര്‍, വിജയന്‍ വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് 'ചങ്ങായി'യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന 'ചങ്ങായി'യുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു. 'തായ് നിലം' എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ഛായാഗ്രാഹകനാണ് പ്രശാന്ത് പ്രണവം. സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസീര്‍ ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. സംഗീതം മോഹൻ സിത്താര, എഡിറ്റര്‍ സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേംകുമാര്‍ പറമ്പത്ത്, കല സഹജന്‍ മൗവ്വേരി, മേക്കപ്പ് ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം ബാലന്‍ പുതുക്കുടി, സ്റ്റില്‍സ് ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍ രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍ അമല്‍ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഗുണേഷ് കുറ്റിയില്‍, പോസ്റ്റര്‍ ഡിസൈന്‍ മനോജ് ഡിസൈന്‍, പിആര്‍ഒ എ എസ് ദിനേശ്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'