
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ സുപരിചിതരാണ് ആദില-നൂറ കപ്പിൾസ്. ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായി എത്തിയ ശേഷമാണ് ഇവർ കൂടുതൽ പേർക്ക് സുപരിചിതരാകുന്നത്. ഷോയിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസായ ഇവർക്ക് ആദ്യം വലിയ നെഗറ്റീവായിരുന്നു. പിന്നീട് പ്രേക്ഷകർ അവരെ സ്വീകരിച്ചു. ഷോയിൽ ആദില-നൂറയ്ക്ക് എതിരെ വേദ് ലക്ഷ്മി നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. തന്റെ വീട്ടിൽ ഇവരെ കയറ്റില്ലെന്നും മകൻ ഇൻഫ്ലുവൻസ്ഡ് ആകുമെന്നെല്ലാം അന്ന് ലക്ഷ്മി പറഞ്ഞു. വലിയ സൈബറാക്രമണവും ഇതിന്റെ പേരിൽ ലക്ഷ്മി നേരിട്ടു. എന്നാൽ ലക്ഷ്മി പറഞ്ഞത് പോലെ കുട്ടികൾ അവരെ കണ്ട് ഇൻഫ്ലുവൻസ്ഡ് ആയെന്ന് പറയുകയാണ് ചൈൽഡ് ഡെലവപ്പ്മെന്റ് സെക്ടറിൽ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിന്റെ അച്ചീവറായ ശ്രുതി സുധീഷ്(ഈവ് ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ).
ബിഗ് ബോസില്‍ ആദില- നൂറ ലെസ്ബിയന്‍ കപ്പിള്‍സ് വന്നിട്ടുണ്ടായിരുന്നല്ലോ. അന്നതിന് ഓപ്പോസിറ്റ് നിന്നത് ലക്ഷ്മിയാണ്. അന്നവര്‍ പറഞ്ഞൊരു കാര്യമുണ്ടായിരുന്നു, എന്‍റെ വീട്ടില്‍ ഞാനിവരെ കയറ്റില്ല അല്ലെങ്കില്‍ അത് അംഗീകരില്ല. എന്‍റെ കുട്ടി ഇന്‍ഫ്ലുവന്‍സാകും എന്നൊക്കെ. അന്ന് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കണ്ടത് ലക്ഷ്മിയെ എതിര്‍ത്ത് പറഞ്ഞ ആള്‍ക്കാരെയാണ്. ഓരോരുത്തരുടെ ജെന്‍റര്‍ റിലേറ്റ് ചെയ്തിട്ടുള്ള കാര്യമല്ലേന്ന് ഞാനും ചിന്തിച്ചിരുന്നു.
പക്ഷേ ഈ അടുത്ത് എന്‍റെ ക്ലിനിക്കില്‍ ഒരു കേസ് വന്നു. സ്കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍. കൗണ്‍സിലിങ്ങിന് വേണ്ടിയായിരുന്നു വന്നത്. കാരണം പറഞ്ഞത്, ബിഗ് ബോസില്‍ ആദില-നൂറയെ കണ്ട് ഇന്‍ഫ്ലുവന്‍സിഡ് ആയെന്നാണ്. പക്ഷേ സെക്ഷ്വാലിറ്റിയില്‍ അവര്‍ അങ്ങനെയല്ല. ആദിലയുടേയും നൂറയുടേയും സോഷ്യല്‍ മീഡിയ ലൈഫ് കണ്ട്, ഫാന്‍റസി കണ്ടിട്ട് ഞങ്ങള്‍ക്കും അങ്ങനെ ആകണമെന്ന് പറഞ്ഞു. പക്ഷേ അതില്‍ ഒരു കുട്ടി കുറച്ച് ട്രോമയിലേക്ക് പോയിട്ടുണ്ടായിരുന്നു. കാരണം ആള്‍ക്ക് ആ റിലേഷന്‍ഷിപ്പില്‍ നിന്നും ബ്രേക്ക് ചെയ്ത് വരണമായിരുന്നു. ലക്ഷ്മി പറഞ്ഞത് ഒരു പോയിന്‍റില്‍ നിന്ന് കറക്ട് ആണെന്ന് എനിക്ക് അന്ന് തോന്നി. കുട്ടികള്‍ ഇന്‍ഫ്ലുവന്‍സ്ഡ് ആകുന്നുണ്ട്. പബ്ലിക്കലി വന്ന് ആളുകള്‍ പറയുന്നില്ലെന്നെ ഉള്ളൂ. ആ കുട്ടികളുടെ മാതാപിതാക്കളുടേത് വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു. അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. പത്താം ക്ലാസ് ബോര്‍ഡ് എക്സാമിന് പോലും കുട്ടിക്ക് പോകാന്‍ പറ്റിയില്ല. മറ്റേ കുട്ടിയാണെങ്കില്‍ ഒപ്പമില്ലെങ്കില്‍ മരിച്ച് കളയുമെന്ന് ഭീഷണി. സെക്ഷ്വാലിറ്റി അങ്ങനെ അല്ലെങ്കിലും ഇത് കണ്ട് ഇന്‍ഫ്ളുവന്‍സ് ആകുന്ന കുട്ടികളുണ്ട്. ആ കുട്ടികള്‍ ഇപ്പോല്‍ റിക്കവറായി. ഓക്കെയാണ്. ടേണിംഗ് പോയ്ന്റ് പോഡ്കാസ്റ്റിനോട് ആയിരുന്നു ശ്രുതിയുടെ പ്രതികരണം. ഈ വീഡിയോ വേദ് ലക്ഷ്മി റീ ഷെയറും ചെയ്തിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ