വിക്കി കൌശല്‍ നായകനാകുന്ന സിനിമയില്‍ ചിരഞ്ജീവിയും

Published : Oct 21, 2019, 06:54 PM IST
വിക്കി കൌശല്‍ നായകനാകുന്ന സിനിമയില്‍ ചിരഞ്ജീവിയും

Synopsis

വിക്കി കൌശല്‍ നായകനാകുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗാണ്.  

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ  സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശല്‍ നായകനാകുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗാണ്. ചിത്രത്തില്‍ ചിരഞ്ജീവിയും അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ധം സിംഗായിട്ടാണ് വിക്കി കൌശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ കഥാപാത്രം എന്തായിരിക്കും എന്ന കാര്യം വ്യക്തമായിട്ടില്ല. ചിരഞ്ജീവി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയാണ്. ചിത്രത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി അഭിനയിച്ചിരുന്നത്.  അതേസമയം ഉദ്ധം സിംഗിന്റെ രൂപത്തിലേക്ക് എത്താൻ 13 കിലോഗ്രാമാണ് വിക്കി കൌശല്‍ കുറച്ചത്. അതും മൂന്ന് മാസത്തിനുള്ളില്‍.  ഉദ്ധം സിംഗിന്റെ യുവാവായുള്ള രൂപത്തില്‍ എത്താനാണ് വിക്കി കൌശല്‍ തടി കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൌശല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.  സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.  ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.  ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വെഞ്ഞാറമൂട് കൂട്ടക്കൊല; 'കാലം പറഞ്ഞ കഥ'യുടെ സെൻസറിങ്ങിന് തടസ്സമില്ല
'വിവാഹമോചന സമയത്തുണ്ടായ സ്ട്രെസ്സ് ആവാം ക്യാൻസറിന്‌ കാരണമായത്, മൂന്ന് വർഷമാണ് ഡിവോഴ്സിനു വേണ്ടി കഷ്ടപ്പെട്ടത്..'; ജുവൽ മേരിയെ പറ്റി ആലപ്പി അഷ്‌റഫ്