മോഹൻലാല്‍- പൃഥ്വിരാജ് ചിത്രം തെലുങ്കിലേക്ക്, ലൂസിഫറാകാൻ ചിരഞ്ജീവി

By Web TeamFirst Published Sep 30, 2019, 3:03 PM IST
Highlights

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാല്‍ നായകനായ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം തെലുങ്കിലേക്കും എത്തുമെന്നാണ് പുതിയ വാര്‍ത്ത.

With sir at the Kerala launch of What an absolute gem of a man! Humility and grace personified. I’m thrilled that you bought the rights to and will forever be sorry that I couldn’t take up your offer to be part of sir! 🙏 pic.twitter.com/thGsUoRLAG

— Prithviraj Sukumaran (@PrithviOfficial)

പൃഥ്വിരാജ് തന്നെയാണ് ചിത്രം തെലുങ്കിലേക്ക് എത്തുന്ന കാര്യം സൂചിപ്പിച്ചത്. ചിരഞ്ജീവിയാണ് തെലുങ്കിലെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവി തന്നെയാകും തെലുങ്കില്‍ മോഹൻലാലിന്റെ കഥാപാത്രമായി എത്തുക. ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിനിടെയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വിവരം പൃഥ്വിരാജ് വ്യക്തമാക്കിയത്. ചിരഞ്ജീവിക്കൊപ്പമുള്ള ഫോട്ടോയും പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. എന്ത് അമൂല്യമായ വ്യക്തിത്വമുള്ളയാണ് ചിരഞ്ജീവി സര്‍. വിനയവും കാരുണ്യവും കൈമുതലായുള്ളയാള്‍. ലൂസിഫറിന്റെ പകര്‍പ്പാവകാശം താങ്കള്‍ വാങ്ങിച്ചതില്‍ ഞാൻ ആവേശഭരിതനാണ്. താങ്കളുടെ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ഭാഗമാകാൻ കഴിയാത്തതില്‍ ഞാൻ ഖേദിക്കുന്നു- പൃഥ്വിരാജ് പറയുന്നു.

click me!