വിക്രത്തിന്റെ 'തങ്കലാൻ' റിലീസിന് തയ്യാറാകുന്നു

Published : Mar 14, 2023, 08:46 PM IST
വിക്രത്തിന്റെ 'തങ്കലാൻ' റിലീസിന് തയ്യാറാകുന്നു

Synopsis

പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രമിന്റെ പുതിയ പ്രൊജക്റ്റായ 'തങ്കലാൻ'.

വിക്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. 'തങ്കലാന്റെ' അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  'തങ്കലാന്റെ' റിലീസ് സംബന്ധിച്ചുള്ള സൂചനകളാണ് സിനിമാ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

'തങ്കലാൻ' ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'തങ്കലാൻ' എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു.  'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ  ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.

Read More: എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ മകൻ പാടുന്നു, 'പത്ത് തല' ഗാനം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക