തങ്കലാൻ എപ്പോഴെത്തും?, നിര്‍മാതാവ് വെളിപ്പെടുത്തുന്നത്

Published : May 15, 2024, 10:41 AM ISTUpdated : Jun 09, 2024, 04:57 PM IST
തങ്കലാൻ എപ്പോഴെത്തും?, നിര്‍മാതാവ് വെളിപ്പെടുത്തുന്നത്

Synopsis

വിക്രമിന്റെ തങ്കലാന്റെ അപ്‍ഡേറ്റ്.

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനാകുന്ന തങ്കലാന്റെ റിലീസിനെ കുറിച്ച് ഒരു റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വിക്രം ചിത്രത്തിന്റെ റിലീസ് തിയ്യതി വൈകാതെ പ്രഖ്യാപിക്കുക തന്നെ ചെയ്യുമെന്ന് ജി ധനഞ്ജേയൻ വ്യക്തമാക്കി.

ആശംസകള്‍ നേര്‍ന്ന ജ്ഞാനവേല്‍ രാജയോട് താൻ ആവശ്യപ്പെട്ട സമ്മാനം വിക്രത്തിന്റെ തങ്കലാൻ സിനിമയുടെ അപ്‍ഡേറ്റാണെന്ന് നിര്‍മാതാവ് ധനഞ്ജേയൻ വ്യക്തമാക്കി. വൈകാതെ റിലീസ് പ്രഖ്യാപിക്കുമെന്ന് പിറന്നാളിന് ആശംസകള്‍ നേരവേ അദ്ദേഹം വ്യക്തമാക്കി എന്നും സിനിമാ നിര്‍മാതാവ്  ധനഞ്ജേയൻ വെളിപ്പെടുത്തി. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് അപ്‍ഡേറ്റ്. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം ചെയ്യുമ്പോള്‍ പ്രകാശ് കുമാര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.

Read More: കേരളത്തില്‍ രായൻ എത്തിക്കാൻ വമ്പൻമാര്‍, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടി അല്ലാതെ മറ്റൊരാൾക്കും കോരപാപ്പനായി അഭിനയിക്കാൻ പറ്റില്ല'; ചർച്ചയായി ടി.ഡി രാമകൃഷ്ണന്റെ വാക്കുകൾ
'അശ്ലീല ദൃശ്യങ്ങള്‍'; 'ടോക്സിക്' ടീസറിനെതിരെ വനിതാ കമ്മീഷനിൽ പരാതി, പിൻവലിക്കണമെന്ന് ആവശ്യം