'ഛോട്ടാ മുംബൈ' ആവേശം കേരളത്തിന് പുറത്തേക്കും; 'എമ്പുരാനേ'ക്കാള്‍ വേഗത്തില്‍ ടിക്കറ്റ് വിറ്റ് ഹൈദരാബാദിലെ ഫാന്‍സ് ഷോ

Published : Jun 11, 2025, 12:07 PM IST
chotta mumbai hyderabad fans show tickets sold out mohanlal anwar rasheed

Synopsis

ആറാം തീയതിയാണ് ചിത്രം എത്തിയത്

മലയാളത്തിലെ റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ആക്ഷന്‍ കോമഡി ചിത്രം ജൂണ്‍ 6 വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിന്‍റെ തന്നെ പല റീ റിലീസ് ചിത്രങ്ങളും മുന്‍പ് തിയറ്ററുകളില്‍ കാര്യമായി പ്രേക്ഷകരെ എത്തിച്ചിട്ടുണ്ടെങ്കിലും ഛോട്ടാ മുംബൈ സൃഷ്ടിച്ച തരത്തിലുള്ള ഒരു ആവേശം മലയാളത്തിലെ ഒരു റീ റിലീസ് ചിത്രത്തിന് ആദ്യമാണ്. പാട്ടുകള്‍ക്കൊത്ത് കാണികള്‍ നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും. ഇപ്പോഴിതാ ഛോട്ടാ മുംബൈ ആവേശം കേരളത്തിന് പുറത്ത് കൂടുതല്‍ നഗരങ്ങളിലേക്കും എത്തുകയാണ്. ഹൈദരാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫാന്‍സ് ഷോ സംബന്ധിച്ച റിപ്പോര്‍ട്ട് ആണ് ഇതില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്നത്.

കേരളത്തിന് പുറത്ത് ബെംഗളൂരുവില്‍ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയയിലെ ആഘോഷ വീഡിയോകള്‍ക്ക് താഴെ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമൊക്കെയുള്ള സിനിമാപ്രേമികള്‍ ചിത്രം തങ്ങളുടെ ഭാഗത്ത് റിലീസ് ചെയ്യപ്പെടാത്തതിലുള്ള നിരാശ പങ്കുവെക്കുന്നുണ്ട്. ഹൈദരാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫാന്‍സ് ഷോ ജൂണ്‍ 13 ന് വൈകിട്ട് 8 മണിക്കാണ്. ഹൈദരാബാദ് അപ്സര സിനിമാസിലാണ് ഷോ. ഏഴ് മണിക്കൂറിനുള്ളില്‍ ഈ ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി. മുന്‍പ് എമ്പുരാന്‍റെ ഫാന്‍സ് ഷോകളും ഹൈദരാബാദില്‍ നടന്നിരുന്നു. ഇതിന്‍റെ ടിക്കറ്റുകള്‍ 3 ദിവസം കൊണ്ടാണ് വിറ്റുതീര്‍ന്നതെങ്കില്‍ ഛോട്ടാ മുംബൈ ടിക്കറ്റുകള്‍ വിറ്റപോയത് 7 മണിക്കൂറിലാണ്. എമ്പുരാന്‍റെ 2 ഫാന്‍സ് ഷോകളാണ് ഹൈദരാബാദില്‍ നടന്നതെങ്കില്‍ ഛോട്ടാ മുംബൈയുടേത് ഒരു ഷോ ആണ്.

അതേസമയം അഞ്ച് ദിവസം കൊണ്ട് റീ റിലീസില്‍ ചിത്രം 2.38 കോടി നേടിയിട്ടുണ്ട്. 38 ലക്ഷമാണ് ചൊവ്വാഴ്ച നേടിയ കളക്ഷന്‍. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് കേട്ടിട്ടുണ്ട്, സൈഡിൽ അച്ചാർ ആയിട്ട് ഞാനുമിരുന്നോട്ടെ": ആസിഫ് അലി
ആരൊക്കെയാണ് നിരന്ന് നില്‍ക്കുന്നത്! ചര്‍ച്ചയായി 'പെരുവണ്ണാപുരത്തെ വിശേഷങ്ങളി'ലെ ആ ഫ്രെയിം