'തലയും പിള്ളേരും' ഇനി വിദേശത്ത്; യുകെ റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jun 18, 2025, 10:52 PM IST
chotta mumbai uk re release date announced mohanlal anwar rasheed

Synopsis

2007 ല്‍ ആദ്യം തിയറ്ററുകളില്‍ എത്തിയ ചിത്രം

മലയാളത്തിലെ റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ചിത്രം നീണ്ട 18 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ മറ്റൊരു റീ റിലീസ് ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള വരവേല്‍പ്പാണ് ഛോട്ടാ മുംബൈക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയാണ്. ചില വിദേശ രാജ്യങ്ങളിലെ റിലീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ റിലീസ് തീയതിയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മാസം 27 ന് ചിത്രം എത്തും. ഓസ്ട്രിയയിലും ചിത്രം 27 ന് എത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ചിത്രം വൈകാതെ എത്തും. ആര്‍എഫ്ടി ഫിലിംസ് ആണ് യുകെയിലും യൂറോപ്പിലും ചിത്രം എത്തിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!