ഷാജോണിന്‍റെ ത്രില്ലര്‍; 'സിഐഡി രാമചന്ദ്രൻ റിട്ടയേര്‍ഡ് എസ്‍ഐ' ഒടിടിയില്‍

Published : Sep 21, 2024, 02:32 PM IST
ഷാജോണിന്‍റെ ത്രില്ലര്‍; 'സിഐഡി രാമചന്ദ്രൻ റിട്ടയേര്‍ഡ് എസ്‍ഐ' ഒടിടിയില്‍

Synopsis

സനൂപ് സത്യനാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം

ടൈറ്റില്‍ കഥാപാത്രമായി ഷാജോണ്‍ എത്തിയ ചിത്രമായിരുന്നു സിഐഡി രാമചന്ദ്രൻ റിട്ടയേര്‍ഡ് എസ്‍ഐ. മെയ് 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മനോരമ മാക്സില്‍ ഇന്നലെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോള്‍ കാണാനാവും.

സനൂപ് സത്യനാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം. ഷാജോണിനെ കൂടാതെ അനുമോൾ, സുധീർ കരമന, ബൈജു സന്തോഷ്, പ്രേംകുമാർ, ശ്രീകാന്ത് മുരളി, ശങ്കർ രാമകൃഷ്ണൻ, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, പൗളി വിൽസൺ, തുഷാര പിള്ള, എൻ എം ബാദുഷ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

എഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ, സംവിധായകൻ സനൂപ് സത്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനൂപ് സത്യൻ, പ്രവീൺ എസ്, ശരത്ത് എസ്, അനീഷ് കൂട്ടോത്തറ, അജോ സാം എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. തിരക്കഥ സനൂപ് സത്യൻ, അനീഷ് വി ശിവദാസ് എന്നിവരാണ്. പ്രൊഡക്ഷൻ ഡിസൈനർ സുധൻ രാജ്. ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും അനു ബി ഐവർ സംഗീതവും ദീപക് ചന്ദ്രൻ ഗാന രചനയും മനോജ് മാവേലിക്കര കലാസംവിധാനവും ഒക്കൽ ദാസ് മേക്കപ്പും റാണ പ്രതാപ് കോസ്റ്റ്യൂം ഡിസൈനും നിര്‍വ്വഹിക്കുന്നു. നജീം എസ് മേവറം സ്ക്രിപ്റ്റ് അസിസ്റ്റന്റും വിദ്യാസാഗർ സ്റ്റിൽസും വിസ്മയ, സാന്റോ വർഗീസ് എന്നിവർ ഡിസൈനും ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ പേട്ട.

ALSO READ : പ്രഭുദേവ നായകന്‍, മലയാളി സംവിധായകന്‍റെ തമിഴ് ചിത്രം; 'പേട്ട റാപ്പ്' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ധനുഷ്- മമിത ചിത്രം കര, ഒടിടിയില്‍ എവിടെ?
വൻ ഡീല്‍, അനശ്വര രാജന്റെ തമിഴ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയി