15 സെക്കന്റ് വരെ, വാഴ 2ന്റെ മെയിൻ ഭാഗങ്ങളടക്കം ഇൻസ്റ്റാ​ഗ്രാമിൽ ! 'ക്രൂരതയാണിത്', രോഷത്തോടെ സിനിമാസ്വാദകർ

Published : Apr 07, 2026, 08:29 AM IST
vaazha 2

Synopsis

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്ന 'വാഴ 2' എന്ന സിനിമയുടെ പ്രധാന രംഗങ്ങൾ മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വാഴ 2. പലരുടേയും ജീവിതവുമായി അടുത്തിഴപഴകുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടയിൽ സിനിമയുടെ പ്രധാന ഭാ​ഗങ്ങൾ ഉൾപ്പടെയുള്ള സീനുകൾ ഇൻസ്റ്റാ​ഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ രോഷ പ്രകടനവുമായി ധാരളം സിനിമാസ്വാദകരും രം​ഗത്ത് എത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ ആസ്വാദനത്തെ നഷ്ടപ്പെടുത്തുന്ന ഈ പ്രവണത അണിയറ പ്രവർത്തകർ കാണുന്നില്ലേ എന്നാണ് പലരും കമന്റുകളിൽ ചോ​ദിക്കുന്നത്.

തിയറ്ററിൽ നിന്നും മൊബൈൽ ഫോണുകളിൽ പകർത്തിയ വീഡിയോകളാണ് ഇൻസ്റ്റാ​ഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. സ്പൊയ്ലർ അലേർട്ട് എന്ന വാണിം​ഗ് കൊടുത്തും അല്ലാതെയും വീഡിയോകൾ ഇട്ടിട്ടുണ്ട്. ഇതിൽ പലതും വാഴ 2ന്റെ ഏറ്റവും പ്രധാനപ്പെട്ട രം​ഗങ്ങളാണ് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ചിലർ റീലുകളായും ഇത്തരം വീഡിയോകൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിനെതിരെ വാഴ 2ന്റെ അണിയറ പ്രവർത്തകർ എത്രയും വേ​ഗം നിയമനടപടി സ്വീകരിക്കണമെന്നാണ് സിനിമാസ്വാദകർ ഒന്നടങ്കം പറയുന്നത്.

"നിങ്ങളോ ഫാമിലിയോ ഇനിയും വാഴ 2 കണ്ടില്ലങ്കിലോ, അതോ ഒരിക്കൽ കൂടെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിലോ, നേരെ തിയേറ്ററിൽ പോവണ്ട, ജസ്റ്റ്‌ ഒന്ന്‌ ഇൻസ്റ്റാഗ്രാം ഓൺ ആക്കിയാൽ മാത്രം മതിയാവും. ഇതിനെതിരെ ആരും ഒന്നും മിണ്ടുന്നില്ല. ഇവന്മാരും,പ്രിന്റ് ഇറക്കുന്നവരും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സിനിമ പ്രവർത്തകർ എന്താണ് ഒരു ആക്ഷൻ എടുക്കാത്തത്", എന്നാണ് ഒരാൾ രോഷത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. "തിയറ്ററിൽ നിന്നും ഇത്തരം വീഡിയോകൾ എടുത്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണം കാണാൻ ബാക്കി ഉള്ളവരുടെ ആസ്വാദനമാണ് നശിപ്പിക്കുന്നത്, സിനിമാക്കാരോട് കാണിക്കുന്ന ക്രൂതരയാണിത്. 15 സെക്കന്റ് വീഡിയോകൾ വരെയാണ് പുറത്തുവന്നിരിക്കുന്നത്", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പ്രതിഛായ' മുന്നേറുന്നു; അമരൻ വീഡിയോ ഗാനം പുറത്ത്