
ലഹരി മരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയാണ് ഷൈൻ ഉള്‍പ്പടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്. പ്രതികള്‍ക്കായി അഡ്വ രാമന്‍ പിള്ളൈ, കെ ആര്‍ വിനോദ് , ടി ഡി റോബിന്‍, പി.ജെ പോള്‍സണ്‍, മുഹമ്മദ് സബ തുടങ്ങിയവര്‍ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജ് ജോസഫും ഹാജരായി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ