
കൊച്ചി: ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന എറണാകുളം ഓടക്കാലി പള്ളിയിൽ ശവസംസ്കാര ശുശ്രൂഷകൾക്ക് തടസ്സം നേരിട്ടതിനെതിരെ തുടർന്ന് ഓർത്തഡോക്സ് വിഭാഗം പോലീസിൽ പരാതി നൽകി. ഓർത്തഡോക്സ് വിഭാഗക്കാരനായ ആളുടെ സംസ്കാര ചടങ്ങിന് മൃതശരീരവുമായി എത്തിയപ്പോൾ എതിർ വിഭാഗം പള്ളി തുറന്നു നൽകാൻ തയ്യാറായില്ല എന്നാണ് പരാതി. മൃതദേഹം പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കുവാൻ അനുവദിക്കില്ല എന്ന നിലപാടും എതിർ വിഭാഗം സ്വീകരിച്ചിരുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.
ഇതേ തുടർന്ന് കുറുപ്പുംപടി പൊലീസിന്റെ സംരക്ഷണയിലാണ് ഓർത്തഡോക്സ് വിഭാഗക്കാർ മൃതദേഹം എത്തിച്ചത്. വീട്ടിൽ ശുശ്രൂഷകൾ നടത്തി മൃതശരീരം പള്ളിക്കകത്ത് പ്രവേശിപ്പിക്കാതെ സെമിത്തേരിയിൽ അടക്കം ചെയ്തു. സംസ്കാര ശുശ്രൂഷകൾക്ക് തങ്ങൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും ഇപ്പോൾ നടന്നത്, കോടതി ഉത്തരവിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർത്തഡോക്സ് വിഭാഗം കുറുപ്പുംപടി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ