
ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണ് എന്നാണ് വിവരം. പതിനാറ് വയസായിരുന്നു.ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെ തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്. ഗുരുതര നിലയിലായ മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം.
അതേ സമയം സ്കൂളില്‍ അടക്കം സജീവമായ വിദ്യാര്‍ത്ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ട് സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര. പഠനത്തിലും മികച്ച പ്രകടനം കുട്ടി പുറത്തെടുത്തിരുന്നു.അതേ സമയം വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നുണ്ട്.
വിജയ് ആന്റണി തന്റെ പ്രോജക്ടുകളുമായി തിരക്കിലാണ്. ഇദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'രത്തം' റിലീസിനായി ഒരുങ്ങുകയാണ്. അടുത്തിടെ ചെന്നൈയിൽ അദ്ദേഹം സംഗീത നിശ നടത്തിയിരുന്നു. അത് വൻ ഹിറ്റായിരുന്നു. 2010 കാലഘട്ടത്തില്‍ തിരക്കേറിയ സംഗീത സംവിധായകനായ വിജയ് ആന്‍റണി പിന്നീടാണ് നടനായി മാറിയത്. പിച്ചെക്കാരന്‍ പോലുള്ള വന്‍ ഹിറ്റുകള്‍ അദ്ദേഹത്തിനുണ്ട്.
അടുത്തിടെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാനുമായി ബന്ധപ്പെട്ട വിവാദത്തിലും വിജയ് ആന്‍റണി പെട്ടിരുന്നു. എആര്‍ റഹ്മാന്‍ ഷോയിലെ അനിഷ്ട സംഭവങ്ങള്‍ ആസൂത്രിതമാണെന്നും സംഗീതസംവിധായകനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനൽ രംഗത്തെത്തിയത്.
എന്നാല്‍ ഇതിനെ ശക്തമായി അപലപിച്ച് വിജയ് ആന്‍റണി രംഗത്ത് എത്തിയിരുന്നു. വീഡിയോയ്ക്ക് പിന്നാലെ വിജയ് ആന്‍റണി ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
'റഹ്മാന്‍ ഷോ അലമ്പാക്കിയതിന് ഉത്തരവാദി': ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിജയ് ആന്‍റണി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ