കൊവിഡ് 19: ബോധവത്‍ക്കരണത്തിന് ഫെഫ്‍കയുടെ ഹ്രസ്വ ചിത്രങ്ങള്‍

By Web TeamFirst Published Mar 20, 2020, 2:40 PM IST
Highlights

കൊവിഡ് ബോധവത്‍ക്കരണത്തിന്റെ ഭാഗമായി ഫെഫ്‍കയുടെ നേതൃത്വത്തില്‍ ഹ്രസ്വ ചിത്രങ്ങള്‍.

കൊവി‍ഡ് 19 ന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സിനിമപ്രവർത്തകരും. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ് ബോധവത്കരണ ഹ്രസ്വചിത്രങ്ങൾ  അണിയറയിൽ ഒരുങ്ങുന്നത്.

കൊവിഡ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടെത്തിയിരിക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ഫെഫ്‍ക ഡയറക്ടേഴ്‍സ്  യൂണിയന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് നിർമ്മിക്കുന്നത്. പരസ്യചിത്ര സംവിധായകരുടെ അസോസിയേഷനും സംരംഭത്തിൽ പങ്കാളികളാകുന്നു.

എല്ലാ ജനങ്ങളിലും കൊവിഡ് ബോധവത്‍ക്കരണം എത്തിക്കുന്നതിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് സന്ദേശസിനിമകൾ നിർമ്മിക്കുന്നത് എന്ന് രൺജി പണിക്കർ പറയുന്നു.

 മുത്തുമണി, സോഹൻ സീനുലാൽ, സിദ്ധാർത്ഥ് ശിവ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നു.

പ്രതിഫലം വാങ്ങാതെയാണ് ഇതിൽ എല്ലാവരും പങ്കുചേരുന്നത്.

കുമാർ, അപ്പുണ്ണി, വിനോദ് എന്നിവരാണ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. മൂന്ന് ദിവസങ്ങളിലായി കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

click me!