'സിനിമയിൽ വന്നാൽ പലര്‍ക്കും ജാട, പലരും പെരുമാറുന്നത് അമാനുഷികരെ പോലെ'; വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

Published : Dec 02, 2019, 07:06 PM ISTUpdated : Dec 02, 2019, 07:15 PM IST
'സിനിമയിൽ വന്നാൽ പലര്‍ക്കും ജാട, പലരും പെരുമാറുന്നത് അമാനുഷികരെ പോലെ'; വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

Synopsis

സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും സുധാകരന്‍ ആരോപിച്ചു

കോട്ടയം: സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചതായി മന്ത്രി ജിസുധാകരന്‍. പലർക്കും സിനിമയിൽ വന്നാൽ ജാടയാണ്. സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ  വിവാദങ്ങള്‍ കത്തുന്ന പശ്ചാത്തലത്തിലാണ് ജി സുധാകരന്‍റെ പമാമര്‍ശമെന്നത് ശ്രദ്ധേയമാണ്. 

നടൻ ഷെയ്ൻ നിഗമിനെ വിലക്കിയ സംഭവവുമായി ബന്ധപ്പെട്ട്  താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്നും വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ