പുതുമുഖങ്ങളുമായി 'ക്രൗര്യം'; ഒക്ടോബര്‍ 18 ന് തിയറ്ററുകളില്‍

Published : Oct 17, 2024, 04:34 PM IST
പുതുമുഖങ്ങളുമായി 'ക്രൗര്യം'; ഒക്ടോബര്‍ 18 ന് തിയറ്ററുകളില്‍

Synopsis

സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന ചിത്രം

പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരെ പ്യാരെ ദേശ്‍വാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന ക്രൗര്യം എന്ന സിനിമ ഒക്ടോബർ 18 ന് പ്രദർശനത്തിനെത്തുന്നു. വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാനന്തവാടി ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാൻ നിർവ്വഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീർ, കെ ജെ ജേക്കബ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. പ്രദീപ്‌ പണിക്കർ ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതുന്നു. അഖിൽ ജി ബാബു, അനു കുരിശിങ്കൽ എന്നിവരുടെ വരികൾക്ക് അനു കുരിശിങ്കൽ സംഗീതം പകരുന്നു. എഡിറ്റർ ഗ്രേയ്സൺ, ടൈറ്റിൽ സോംഗ്, പശ്ചാത്തല സംഗീതം ഫിഡൽ അശോക്, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ ബൈജു അത്തോളി, പ്രൊജക്റ്റ്‌ ഡിസൈൻ നിസാം ചില്ലു, അഡീഷണൽ സ്ക്രീൻപ്ലേ സന്ദീപ് അജിത് കുമാർ, മേക്കപ്പ് ഷാജി പുൽപള്ളി, ശ്യാം ഭാസി, കല വിനീഷ് കണ്ണൻ, അബി അച്ചൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ അനു കുരിശിങ്കൽ, മെജോ മാത്യു, സ്റ്റിൽസ് ആൻഡ് പബ്ലിസിറ്റി ഡിസൈൻ നിതിൻ കെ ഉദയൻ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'സയിദ് മസൂദി'നേക്കാള്‍ മുൻപ് സ്ക്രീനിലെത്തുക ഈ കഥാപാത്രം; പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനത്തിൽ സ്പെഷൽ പോസ്റ്റർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക