'കാശ് നോക്കി, സൗന്ദര്യം നോക്കിയില്ലല്ലേ': മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ക്ക് പരിഹാസ കമന്റുകള്‍

Published : Sep 03, 2022, 08:28 AM ISTUpdated : Sep 03, 2022, 08:32 AM IST
'കാശ് നോക്കി, സൗന്ദര്യം നോക്കിയില്ലല്ലേ': മഹാലക്ഷ്മി- രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ക്ക് പരിഹാസ കമന്റുകള്‍

Synopsis

രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും തങ്ങളുടെ വിവാഹ​ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്.

മാസം ആദ്യമാണ് തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തിയത്.  എന്നാല്‍ ആശംസകൾക്കൊപ്പം തന്നെ കടുത്ത സൈബർ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയരുകയാണ്.

 ഇരുവരും തങ്ങളുടെ വിവാഹ​ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയും വാർത്താ പോർട്ടലുകൾക്ക് താഴെയുമാണ് പരിഹാസ കമന്റുകൾ നിറഞ്ഞത്. "പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്‌സുമാകും" എന്നുമാണ് ചിലർ പരിഹസിച്ചിരിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു. ഇതിനിടയിൽ ദമ്പതികളെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.  

സെപ്റ്റംബർ 1ന് ആയിരുന്നു മഹാലക്ഷ്മി- രവീന്ദര്‍ വിവാഹം. തിരുപ്പതിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം കൂടിയാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ. 

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീന്ദറാണ് ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സുട്ട കഥൈ, നളനും നന്ദിനിയും, നട്പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദർ നിർമിച്ച ചിത്രങ്ങൾ. ഇനിയും നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

പ്രണയസാഫല്യം; നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും വിവാഹിതരായി

 "എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്നേഹത്താൽ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു" എന്നാണ് മഹാലക്ഷ്മി വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരുന്നത്.  "മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും", എന്നാണ് രവീന്ദർ കുറിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?