തിയറ്ററില്‍ ചിരിപ്പൂരം തീര്‍ക്കാന്‍ 'ഡാന്‍സ് പാര്‍ട്ടി'; ട്രെയ്‍ലര്‍ എത്തി

Published : Nov 10, 2023, 11:31 PM IST
തിയറ്ററില്‍ ചിരിപ്പൂരം തീര്‍ക്കാന്‍ 'ഡാന്‍സ് പാര്‍ട്ടി'; ട്രെയ്‍ലര്‍ എത്തി

Synopsis

ഫാമിലി ഫൺ എന്‍റര്‍ടെയ്‍‍നര്‍ ചിത്രം

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  സോഹൻ സീനുലാൽ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന എന്റർടെയ്‍നര്‍ ആയിരിക്കും ചിത്രമെന്ന് ട്രെയ്‍ലര്‍ പ്രതീക്ഷ നല്‍കുന്നു. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈൻ ടോമാണ് ട്രെയ്‍ലറിലെ ഹൈലൈറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമേരിക്കൻ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്.

രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ്  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.  സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഡിസംബറിൽ ഡാൻസ്പാർട്ടി തിയറ്ററുകളില്‍ എത്തും. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ &  മാർക്കറ്റിംഗ്-  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

ALSO READ : പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ തെലുങ്ക് താരം മമ്മൂട്ടിക്കൊപ്പം ടര്‍ബോയില്‍! മലയാളത്തില്‍ അരങ്ങേറ്റം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സന്ദീപ് റെഡ്ഡിയും പ്രഭാസും ഒന്നിക്കുന്നു; 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്
'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്