വൻ ആക്ഷൻ പാക്കേജ്; എൻകൌണ്ടര്‍ സ്പെഷലിസ്റ്റായി രജനികാന്ത്

By Web TeamFirst Published May 17, 2019, 9:55 AM IST
Highlights

എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന ദര്‍ബാറിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. അടുത്ത ഘട്ടം ഷൂട്ടിംഗ് അടുത്തമാസമായിരിക്കും മുംബയില്‍ വീണ്ടും തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചോ ചിത്രീകരണം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ തുടക്കത്തില്‍ പുറത്തുവിട്ടിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരിക്കും രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമേയത്തെയും രജനികാന്തിന്റെ കഥാപാത്രത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നു.

ദര്‍ബാറില്‍ ഒരു എൻകൌണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും അഭിനയിക്കുക. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം തയ്യാറാക്കിയിരിക്കുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവടങ്ങളിലായിരിക്കും ചിത്രീകരണം. ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നായിരുന്നു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!