നിര്‍മ്മാണം ഹരീഷ് പേരടി; 'ദാസേട്ടന്‍റെ സൈക്കിള്‍' പൂര്‍ത്തിയായി

Published : Oct 23, 2022, 04:33 PM IST
നിര്‍മ്മാണം ഹരീഷ് പേരടി; 'ദാസേട്ടന്‍റെ സൈക്കിള്‍' പൂര്‍ത്തിയായി

Synopsis

ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം

നടന്‍ ഹരീഷ് പേരടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ദാസേട്ടന്‍റെ സൈക്കിള്‍ കോഴിക്കോട് പാക്കപ്പ് ആയി. ഐസ് ഒരതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ അഖിൽ കാവുങ്ങലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഹരീഷ് പേരടിയാണ്. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.

ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം രാഹുൽ സി വിമൽ. ചെറിയ ബജറ്റില്‍ നല്ല സിനിമയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രോജക്റ്റിനെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞു. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശനാണ് സംഗീതം പകരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, കലാസംവിധാനം മുരളി ബേപ്പൂർ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിഷാന്ത് പന്നിയൻങ്കര, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ആ പ്രോജക്റ്റ് ഇനി ഒഫിഷ്യല്‍; മോഹന്‍ലാല്‍- ലിജോ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് ഹരീഷ് പേരടിയുടേതായി പുറത്ത് വരാനുള്ളത്. നീരവം, വിരുന്ന് എന്നിവയാണ് അവ. തമിഴില്‍ മായോന്‍, ട്രിഗര്‍ എന്നീ ചിത്രങ്ങളും തെലുങ്കില്‍ മിഷാന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. മലയാളത്തില്‍ അനൂപ് മേനോന്‍ നായകനായ വരാല്‍ ആണ് അദ്ദേഹത്തിന്‍റെ ഒടുവിലത്തെ റിലീസ്. കണ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രചനയും അനൂപ് മേനോന്‍റേത് ആയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക
ചിത്രീകരിച്ചത് പൂര്‍ണ്ണമായും ഐ ഫോണില്‍; 'പഗിട കളി' തിയറ്റര്‍ റിലീസിന്