നായകന്‍ ലോകേഷ് നാളെ മുതല്‍; 'ഡിസി' അവസാന പ്രൊമോ വീഡിയോ എത്തി

Published : Aug 06, 2026, 09:46 PM IST
dc tamil movie promo video 7 lokesh kanagaraj

Synopsis

സംവിധായകന്‍ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം

സംവിധായകന്‍ ലോകേഷ് കനകരാജ് നായകനാവുന്ന ചിത്രമാണ് ഡിസി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ മറ്റൊരു പ്രൊമോ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 20 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ ചിത്രത്തിലെ പ്രണയ ട്രാക്കിന്‍റെ സൂചനയാണ് ഉള്ളത്. വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള തമിഴ് സംവിധായകന്‍ നായകനായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ യുഎസ്പി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടാവുമെന്നാണ് സൂചന. അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ. പിആർഒ- ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച 'ആലി' റിലീസിനൊരുങ്ങുന്നു
'ദ പാരഡൈസ്' റിലീസിനൊരുങ്ങുന്നു; നാനി ചിത്രത്തിന്റെ ടീസർ പുറത്ത്