
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് സംഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
'എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടെ ഉള്ളൂ. എന്റെ പണി തുടങ്ങി', എന്നാണ് ദീപക് ദേവ് പറയുന്നത്. ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം. പത്താം മാസത്തിൽ എമ്പുരാന്റെ ഷൂട്ടിംഗ് ചിലപ്പോൾ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.
അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അടുത്തിടെ അവസാനിച്ചു. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകൾ. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഓറഞ്ചിൽ അതീവ സുന്ദരിയായി ഹണി റോസ്; വീഡിയോ വൈറൽ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും രാജസ്ഥാനില്‍ ആണ് ചിത്രീകരണം നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ലൊക്കേഷന്‍ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ജീത്തു ജോസഫിന്‍റെ റാമും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് വിവരം.