'പ്രതീക്ഷയും യാഥാര്‍ഥ്യവും', ദീപിക പദുക്കോണിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

By Web TeamFirst Published Jun 28, 2021, 9:32 PM IST
Highlights

ദീപിക പദുക്കോണ്‍ പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

രാജ്യത്ത് ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളിലൂടെ പ്രിയം നേടിയ നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

യോഗ ചെയ്യുന്നതാണ് ഒരു ഫോട്ടോ. മറ്റൊന്നും കിടന്നുറങ്ങുന്നതും. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ഥ്യവും എന്നാണ് ദീപിക പദുക്കോണ്‍ തന്നെ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ശകുൻ ബത്രയുടെ സിനിമയാണ് ദീപിക പദുക്കോണ്‍ ഇപോള്‍ അഭിനയിക്കുന്നത്.

രണ്‍വീര്‍ കപൂറിന്റെ നായികയായി 83 എന്ന ചിത്രമാണ് ദീപിക പദുക്കോണിന്റേതായി റിലീസ് ചെയ്യാനുള്ളത്.

click me!