
ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സംഗിന്റെയും വിവാഹം രാജ്യത്ത് വലിയ ചര്‍ച്ചയായതായിരുന്നു. ഇവരുടെ പ്രണയം ആരാധകര്‍ ആഘോഷിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദീപിക തനറെ മുൻകാല പ്രണയങ്ങളും ഡേറ്റിംഗിനെയും സംബന്ധിച്ച് പരാമര്‍ശം നടത്തിയത് പിന്നീട് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ പ്രണയത്തെ കുറിച്ച് ഒരു കോമഡി പ്രോഗ്രാം സംഘടിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ സ്റ്റാൻഡ് അപ് കോമഡിയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. ദീപികയുടെ മുൻ കാമുകൻമാരെന്ന് പറയപ്പെടുന്ന സിനിമ നടൻ രണ്‍ബിര്‍ കപൂര്‍, ക്രിക്കറ്റര്‍ യുവരാജ് സിംഗ്, നടൻ നിഹര്‍ പാണ്ഡ്യ നടനും മോഡലുമായ സിദ്ധാര്‍ഥ് മല്യ എന്നിവരെ ചിലര്‍ അനുകരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ദീപിക പദുക്കോണ്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് വീഡിയോയ്‍ക്ക് കമന്റായി ചിലര്‍ എഴുതിയിരിക്കുന്നത്. നാണക്കേടുണ്ടാക്കുന്ന നടപടിയാണെന്ന് മറ്റൊരാള്‍ എഴുതുന്നു. മീംസ് പ്രശ്‍നമില്ല, എന്നാല്‍ വ്യക്തഹത്യയാണ് ഇത് എന്നും മറ്റൊരു പ്രേക്ഷകൻ എഴുതുന്നു. സഹിക്കാനാകാത്തതിലും അപ്പുറമാണ് ദീപികയുടേതായി പ്രചരിക്കുന്ന വീഡിയോ എന്നും ചിലര്‍ എഴുതുന്നു.
ദീപിക പദുക്കോണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ജവാനാണ്. ജവാനില്‍ ദീപികയ്‍ക്ക് അതിഥി വേഷമായിരുന്നു. ഷാരൂഖ് ഖാൻ നായകനായ ജവാൻ സിനിമയില്‍ പ്രതിഫലം സ്വീകരിക്കാതെയായിരുന്നു ദീപിക പദുക്കോണ്‍ വേഷമിട്ടത്. മികച്ച അഭിപ്രായവും ദീപികയ്‍ക്ക് ജവാനിലൂടെ ലഭിച്ചു.
ദീപിക നായികയായി ഒടുവില്‍ എത്തിയ ചിത്രം പഠാനായിരുന്നു. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രത്തില്‍ ദീപിക പദുക്കോണിന്റെ വേഷം ശ്രദ്ധയാകര്‍ഷിച്ചുന്നു. ഡോ. റുബീന എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ ദീപിക പദുക്കോണിന്. ദീപിക പദുക്കോണ്‍ പഠാനില്‍ ആക്ഷൻ രംഗങ്ങളിലടക്കം മികച്ച പ്രകടനം നടത്തി.
Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക