പ്രഭാസും ദീപികയും ഒന്നിക്കുന്നു; ബിഗ് ബഡ്ജറ്റ് സയന്‍സ് ഫിക്ഷന്‍ ഒരുങ്ങുന്നു

Web Desk   | stockphoto
Published : Jul 19, 2020, 11:48 AM IST
പ്രഭാസും ദീപികയും ഒന്നിക്കുന്നു; ബിഗ് ബഡ്ജറ്റ് സയന്‍സ് ഫിക്ഷന്‍ ഒരുങ്ങുന്നു

Synopsis

വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറിന്‍റെ 50 വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ചിത്രം പ്രഖ്യാപിച്ചിരുന്നു.

ഹൈദരാബാദ്: പ്രഭാസിന്‍റെ അടുത്ത ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പാദുകോണ്‍ നായികയാകും. ഒരു ഓള്‍ ഇന്ത്യ ഫിലിമായി ഒരുങ്ങുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ തീമിലാണ് ഒരുങ്ങുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  നാഗ് അശ്വിനാണ് ചിത്രത്തിന്‍റെ സംവിധാനം.

വൈജയന്തി മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ബാനറിന്‍റെ 50 വാര്‍ഷികം പ്രമാണിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ദീപിക നായികയാകുന്നു എന്നത് കഴിഞ്ഞ ദിവസമാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ദീപികയുടെ ആദ്യത്തെ തെലുങ്കു ചിത്രമായിരിക്കും ഇത്. അടുത്ത വര്‍ഷത്തോടെ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.

അതേ സമയം അടുത്തതായി പ്രഭാസിന്‍റെ പുറത്തിറങ്ങേണ്ട ചിത്രം രാഥ കൃഷ്ണ കുമാന്‍ സംവിധാനം ചെയ്യുന്ന രാഥാശ്യാം എന്ന ചിത്രമാണ്. പൂജ ഹെഗ്ഡേയാണ് ഈ ചിത്രത്തിലെ നായിക. വിദേശ ലോക്കേഷനുകളില്‍ ചിത്രീകരിച്ച ഈ ചിത്രം. ഒരു പ്രണയകഥയാണ് പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്