Deepika Padukone : ഹൃദയമിടിപ്പ് കൂടി; ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jun 15, 2022, 12:08 PM ISTUpdated : Jun 15, 2022, 01:37 PM IST
Deepika Padukone : ഹൃദയമിടിപ്പ് കൂടി; ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്.

മുംബൈ:  ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ(Deepika Padukone) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് വിട്ടയച്ചു.

പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികയ്ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Pathaan : ഷാരൂഖ് ഖാന്റെ 'പത്താന്റെ' ഒടിടി റൈറ്റ്സ്‍ ആമസോണിന്, സ്വന്തമാക്കിയത് വൻ തുകയ്‍ക്ക്

ഷാരൂഖ് ഖാന്റെ പത്താൻ ആണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'പത്താൻ'. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി രൂപയ്‍ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ജനുവരി 25ന് തിയേറ്ററുകളിൽ ചിത്രമെത്തും. 

സിദ്ധാര്‍ഥ് ആനന്ദിന്റെ തന്നെ ചിത്രമായ 'ഫൈറ്ററും' അടുത്ത വര്‍ഷം റിപ്പബ്ലിക് ദിന റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ നായകൻ. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും 'ഫൈറ്റര്‍' എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദീപിക പദുക്കോണാണ് 'ഫൈറ്റര്‍' ചിത്രത്തിലും നായികയാകുന്നത്.

Vikram 3 : 'വിക്രം 3'ൽ ശക്തനായ കഥാപാത്രമായി സൂര്യ ഉണ്ടാവും; ലോകേഷ് കനകരാജ്

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു