ഡിറ്റക്ടീവ് ഉജ്ജ്വലൻ ആരംഭിച്ചു; വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ നിര്‍മ്മാണത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

Published : Nov 18, 2024, 07:59 PM IST
ഡിറ്റക്ടീവ് ഉജ്ജ്വലൻ ആരംഭിച്ചു; വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ നിര്‍മ്മാണത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

Synopsis

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

കൊച്ചി: മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയമായ വീക്കെന്‍റ് ബ്ലോക്ബസ്റ്റേര്‍സിന്‍റെ  ബാനറിൽ സോഫിയാ പോൾ  ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രവുമായി എത്തുന്നു.  പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ നവംബർ പതിനേഴ് (വൃശ്ചികം രണ്ട് ) ഞായറാഴ്ച്ചയാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണമാരംഭിച്ചത്

രാഹുൽ.ജി, ഇന്ദ്രനീൽ ഗോപീകൃഷ്ൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിൽ വീണ്ടും ഇരട്ട സംവിധായകർ കടന്നുവരുകയാണ് ഈ ചിത്രത്തിലൂടെ .  പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്സ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും മൂന്നുവർഷത്തെ ഫിലിം മേക്കിംഗ് കോഴ്സും ഒന്നിച്ചു തന്നെ പൂർത്തിയാക്കിക്കൊണ്ടാണ് സംവിധായകരായി അരങ്ങേറുന്നത്.

രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കമിറ്റ് ചെയ്ത സിനിമയാണിത്.  ഇതിനു മുമ്പുള്ള പ്രോജക്റ്റുകൾ തീരുന്നതിനനുസരിച്ചാണ് ഇപ്പോൾ ഈ ചിത്രം തുടങ്ങുവാൻ കഴിഞ്ഞതെന്ന് നിർമ്മാതാവ് സോഫിയാ പോൾ പറഞ്ഞു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിജു വിൽസൻ, കോട്ടയം നസീർ, ഡോ. റോണി ഡേവിഡ് രാജ്, സീമാജി. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു   ഇവർക്കൊപ്പം നാലു പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണിവരാണ്. വിനായക് ശശികുമാറിന്‍റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.

പ്രേം അക്കുടു - ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. കലാസംവിധാനം - കോയ മേക്കപ്പ് - ഷാജി പുൽപ്പള്ളി. കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത് ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടേർ - രതീഷ്.എം. മൈക്കിൾ

വീക്കെന്‍റ്  ബ്ലോഗ്ബസ്റ്റാർ മാനേജർ - റോജിൻ. പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ  പട്ടാമ്പി . ഷൊർണൂർ, കൊല്ലങ്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ - വാഴൂർ ജോസ്. ഫോട്ടോ - നിദാദ്

ബാഗി 4 പ്രഖ്യാപിച്ച് ടൈഗർ ഷെറോഫ്; 'അനിമല്‍' റീമേക്കാണോ എന്ന് സോഷ്യല്‍ മീഡിയ

'കൊളംബോയില്‍ സെറ്റാണ്': മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പടം, അപ്ഡേറ്റുമായി ചാക്കോച്ചന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

16 വർഷം വാടക വീട്ടിലെ താമസം, ഇന്ന് മൂന്ന് നിലയിൽ 'എ.ബി മൻസിൽ'; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ സ്വപ്നക്കൂട്
ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും; ലോഗോ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല