'പുള്ളി'യായി ദേവ് മോഹൻ, മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

By Web TeamFirst Published Oct 5, 2022, 11:27 PM IST
Highlights

ദേവ് മോഹൻ നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍.

ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രമാണ് 'പുള്ളി'. ജിജു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവ് മോഹന്റെ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ആണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടത്.

ജയില്‍ പുള്ളിയായിട്ടാണ് ദേവ് മോഹൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജിജു അശോകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപു ജോസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദേവ്‍ മോഹനൊപ്പം ഇന്ദ്രൻസ്, കലാഭവൻ ഷാജോണ്‍, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

ടി ബി രഘുനാഥൻ ആണ് ചിത്രം നിര്‍മിക്കുന്നത്. ലേഖ ഭാട്യയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ബിജു കെ തോമസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രൊഡക്ഷൻ എക്സ്ക്യുട്ടീവ് വിനോദ് ശേഖര്‍ ആണ്. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അമല്‍ പോള്‍സണ്‍ ആണ്. സംഗീത സംവിധാനം ബിജിബാല്‍, ഗാനരചന ബി കെ ഹരിനാരായണൻ, സ്റ്റണ്ട്സ് വിക്കി, സൗണ്ട് ഡിസൈൻ ഫൈനല്‍ മിക്സ് ഗണേശ് മാരാര്‍, കളറിസ്റ്റ് ലിജു പ്രബാഖര്‍, വിഎഫ്എക്സ് മാഗസിൻ മീഡിയ , പിആര്‍ഒ എ എസ് ദിനേശ് എന്നിവരുമാണ്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' എന്ന ചിത്രത്തിലും ദേവ് മോഹൻ പ്രധാന കഥാപാത്രമാകുന്നുണ്ട്. ദുഷ്യന്തനായിട്ടാണ് ചിത്രത്തില്‍ ദേവ് മോഹൻ അഭിനയിക്കുന്നത്. സാമന്തയാണ് ചിത്രത്തില്‍ ശാകുന്തളയായി എത്തുന്നത്. ഗുണശേഖര്‍ ആണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്.

Read More: ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

tags
click me!