
ഇന്ത്യന്‍ സിനിമയിലെ തന്നെ അടുത്ത ബിഗ് റിലീസ് തെലുങ്കില്‍ നിന്നാണ്. കൊരട്ടല ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം ദേവരയാണ് അത്. വന്‍ ബജറ്റില്‍ കടലിലെ ആക്ഷന്‍ രംഗങ്ങളൊക്കെയായി എത്തുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിംഗിലും കുതിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ റിവ്യൂവും പുറത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചിരിക്കുന്നത്. ഇമോജികളില്‍ക്കൂടിയാണ് എക്സില്‍ അനിരുദ്ധിന്‍റെ പോസ്റ്റ് എത്തിയിരിക്കുന്നത്. ട്രോഫിയുടെയും കൈയടികളുടെയും സ്ഫോടനത്തിന്‍റെയും ഇമോജികള്‍ മൂന്നെണ്ണം വീതമാണ് അനിരുദ്ധ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ദേവര എന്ന ടാഗുമുണ്ട്. സിനിമാപ്രേമികളെ സംബന്ധിച്ച് സിനിമകളുടെ റിലീസിന് മുന്‍പുള്ള അനിരുദ്ധിന്‍റെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ വിലയുണ്ട്. ഒപ്പം വിശ്വാസ്യതയും. നേരത്തെ രജനി ചിത്രം ജയിലര്‍, വിജയ് ചിത്രം ലിയോ എന്നിവയ്ക്കും അനിരുദ്ധ് സമാന രീതിയില്‍ അഭിപ്രായം പങ്കുവച്ചിരുന്നു.
ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. പുലര്‍ച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക. തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ല്‍ അധികം സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ 1 മണിക്കുള്ള പ്രദര്‍ശനങ്ങള്‍ നടക്കും. മറ്റ് തിയറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലും പുലര്‍ച്ചെ 4 മണിക്കും ചിത്രം പ്രദര്‍ശനം ആരംഭിക്കും. സെപ്റ്റംബര്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്.
ALSO READ : 'ദേവര' പ്രീ റിലീസ് ഇവെന്‍റ് റദ്ദാക്കി; അക്രമാസക്തരായി ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ