Pushpa : 'ഐറ്റം സോങ് എന്നൊന്നും ഇല്ല, എനിക്കത് പാട്ട് മാത്രം'; പുഷ്പയിലെ ഗാനത്തെ കുറിച്ച് ദേവിശ്രീ പ്രസാദ്

By Web TeamFirst Published Jan 15, 2022, 3:45 PM IST
Highlights

പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമർശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളിൽ പ്രതിനിധാനം ചെയ്യുന്നു എന്നും ആരോപിച്ചിരുന്നു. 

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പ(Pushpa) തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 'പുഷ്പ'സിനിമയിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട ഗാനം കൂടിയാണിത്. ഇപ്പോഴിതാ ഗാനത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ്. 

തന്നെ സംബന്ധിച്ചിടത്തോളം  പ്രണയ ​ഗാനം, ഐറ്റം സോങ് എന്നൊന്നില്ലെന്നും സംവിധായകൻ എന്ത് ആവശ്യപ്പെടുന്നോ, അത് മികച്ച രീതിയിൽ നൽകുക എന്നതാണ് തന്റെ കടമ എന്നും ദേവിശ്രീ പ്രസാദ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രസ് മീറ്റിനിടയിൽ ഒരാൾ എന്തിന് ഐറ്റം സോങ്ങിൽ വർക്ക് ചെയ്യുന്നു എന്ന് ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഗാനം മാത്രമാണ്. ഒരു സംഗീതജ്ഞന്റെ ഭാഗത്ത് നിന്നും നോക്കിയാൽ സംവിധായകൻ എന്ത് ആവശ്യപ്പെടുന്നോ, സിനിമ എന്ത് ആവശ്യപ്പെടുന്നോ അത് നൽകുക. അത് ലവ് സോങ് ആണെങ്കിൽ ലവ് സോങ്. ഐറ്റം സോംങ് എങ്കിൽ ഐറ്റം സോംങ്. എനിക്ക് കഴിയുന്നതിൽ ഏറ്റവും മികച്ചത് നൽകുക എന്നേയുള്ളു. എന്നാൽ ചിലർ അതിനെ മറ്റൊരു തരത്തിൽ കാണുന്നത് അനാവശ്യമാണ്', ദേവിശ്രീ പ്രസാദ് പറഞ്ഞു.

പുരുഷന്മാരുടെ സംഘടന ഗാനത്തിനെതിരെ രംഗത്ത് വരികയും പുരുഷന്മാരെ മോശമായി വരികളിൽ പ്രതിനിധാനം ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഏതാനും രാഷ്ട്രീയക്കാരും വിമർശനവുമായി എത്തി. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മലയാളത്തില്‍ രമ്യ നമ്പീശനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

click me!