
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവും ഗായകനുമായ വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമിപ്പോൾ. ഇതിനിടെ, വിവാഹവാർഷിക ദിനത്തിൽ ദേവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
''താലികെട്ട് കഴിഞ്ഞശേഷം, ഭഗവാനോട് താൻ അപേക്ഷിച്ചത് സമാധാനം മാത്രമാണ്. മറ്റൊന്നും ഞാൻ ആഗ്രഹിച്ചതുമില്ല പ്രതീക്ഷച്ചതുമില്ല. പക്ഷേ ദൈവം എനിക്ക് എല്ലാം തന്നു. ഇങ്ങനൊരാളെ കിട്ടാൻ ഞാൻ എന്താണ് ചെയ്തത് എന്നറിയില്ല. ആത്മജയുടെ വരവിനു ശേഷം നമ്മുടെ ജീവീതം കൂടുതൽ നിറമുള്ളതായി. ഇപ്പോൾ ഒരുപാട് ഇഷ്ടത്തോടെ പുതിയ അതിഥിക്കായി കാത്തിരിക്കുന്നു. ജീവിതം ഇത്രയും മനോഹരമാക്കി തന്നതിന് നന്ദി'', ദേവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2022 ജനുവരിയിലാണ് ദേവികയും വിജയ് മാധവും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നല്‍കിയത്. ഇതിനു പിന്നാലെ, പെണ്‍കുട്ടികളുടെ പേര് ആണ്‍കുട്ടിക്ക് നല്‍കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില ചർച്ചകളും നടന്നിരുന്നു. പിന്നീട് ഇക്കാര്യത്തിൽ വിശദീകരണവുമായി ദേവികയും വിജയ് മാധവും നേരിട്ട് രംഗത്തെത്തി. ആത്മാവില്‍ നിന്നും ജനിച്ചത് എന്നാണ് ആത്മജ എന്ന പേരിന് അര്‍ഥമെന്നാണ് ഇരുവരും പറഞ്ഞത്. കുഞ്ഞിന്റെ പേരിൽ ഇവർ ഒരു യോഗ സ്കൂൾ തന്നെ ആരംഭിച്ചിട്ടുണ്ട്. ആത്മജ സെന്റർ എന്നാണ് ഈ കേന്ദ്രത്തിന് പേര് നൽകിയത്.
ALSO READ : 'നോറയ്‍ക്കൊപ്പം നിൽക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമായിരുന്നു'; 'കേക്ക്' വിവാദത്തിൽ സിജോ