തോക്കെടുത്ത് ധനുഷും മമ്മൂട്ടിയും; 'ഓം' തിയറ്ററിൽ എത്തുക നവംബറിൽ

Published : Oct 02, 2026, 06:14 PM IST
Om movie

Synopsis

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ തമിഴ് ചിത്രമായ ഓമിന്റെ റിലീസ് തീയതി നവംബർ 20ന്. രജനികാന്തിന്റെ ജയിലർ 2ന്‍റെ റിലീസ് പ്രമാണിച്ച് ഒക്ടോബറിൽ നിന്നും തീയതി മാറ്റുകയായിരുന്നു.

ധനുഷ്, മമ്മൂട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ഓമിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തോക്കേന്തി നിൽക്കുന്ന ധനുഷും മമ്മൂട്ടിയും ആണ് പോസ്റ്ററിൽ ഉള്ളത്. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്.

നേരത്തെ ഓം ഒക്ടോബര്‍ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജയിലര്‍ 2വിന്റെ റിലീസ് പ്രമാണിച്ച് രജനികാന്തിനോടുള്ള ആദര സൂചകമായി ഓമിന്റെ റിലീസ് മാറ്റിവയ്ക്കുക ആയിരുന്നു. ജയിലര്‍ 2 ഒക്ടോബര്‍ 15നാണ് തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.

രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് ചെയ്യുക. ഓം ചാപ്റ്റര്‍ 1, ഉധിരം: ദി ബ്ലഡ് വുഡ് എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മലയാളത്തിൽ ഈ കഥ ആയിരുന്നെങ്കിൽ..'; ഹിന്ദി 'ദൃശ്യം 3'യുടെ പ്രേക്ഷക പ്രതികരണങ്ങൾ
തിയേറ്ററുകൾ തോറും ചിരിയോളം തീർത്ത് സജിനും നിഖിലയും ഒന്നിച്ച 'ധൂമകേതു' രണ്ടാം വാരത്തിലേക്ക്