നെറ്റ്ഫ്ലിക്സിലല്ല, ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published : Feb 03, 2024, 11:23 AM IST
നെറ്റ്ഫ്ലിക്സിലല്ല, ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Synopsis

ഒടിടിയിലേക്ക് ക്യാപ്റ്റൻ മില്ലര്‍.  

ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലര്‍. വമ്പൻ വിജയമായി മാറാൻ ധനുഷ് ചിത്രത്തിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന പ്രകടനമാണ് നടൻ ധനുഷ് ചിത്രത്തില്‍ നടത്തിയത് എന്നാണ് പ്രതികരണങ്ങള്‍. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നെറ്റ്‍ഫ്ലിക്സില്‍ അല്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ക്യാപ്റ്റൻ മില്ലര്‍ ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശനത്തിന് എത്തുക. ഫെബ്രുവരി ഒമ്പതിന് ക്യാപ്റ്റൻ മില്ലര്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യാപ്റ്റൻ മില്ലര്‍ വെറും 50 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തടക്കം ക്യാപ്റ്റൻ മില്ലര്‍ക്ക് സ്വീകാര്യതയുണ്ടായിരുന്നു.

സംവിധാനം അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയത്. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Read More: മോഹൻലാലിനെ വീഴ്‍ത്തിയ വിജയ്, കേരള കളക്ഷനില്‍ ഒന്നാമൻ സര്‍പ്രൈസ്, മമ്മൂട്ടി പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍