Latest Videos

Maaran Trailer : റിപ്പോര്‍ട്ടറായി ധനുഷ്, ഒപ്പം മാളവിക മോഹനനും, 'മാരൻ' ട്രെയിലര്‍

By Web TeamFirst Published Feb 28, 2022, 5:27 PM IST
Highlights

ധനുഷ് നായകനാകുന്ന പുതിയ ചിത്രം 'മാരന്റെ' ട്രെയിലര്‍ (Maaran Trailer) പുറത്തുവിട്ടു.

ധനുഷ് (Dhanush) നായകനാകുന്ന പുതിയ ചിത്രം 'മാരൻ' ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ (Maaran Trailer) പുറത്തുവിട്ടു.

റിപ്പോര്‍ട്ടറായിട്ടാണ് 'മാരൻ' എന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായിട്ട് തന്നെയാണ് ധനുഷിനൊപ്പം ചിത്രത്തില്‍ മാളവിക മോഹനും അഭിനയിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'മാരനി'ലെ ഗാനം ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്.

ടി ജി ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ആക്ഷൻ ത്രില്ലര്‍ ചിത്രത്തിനായിട്ടാണ് 'മാരൻ 'എത്തുക. സമുദ്രക്കനി, സ്‍മൃതി വെങ്കട്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യൻ, മഹേന്ദ്രൻ, അമീര്‍, പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് 'മാരൻ' റിലീസ് ചെയ്യുക.  തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലാണ് ചിത്രം മാര്‍ച്ച് 11ന് എത്തുക. വിവേകാനന്ദ സന്തോഷമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ധനുഷിന് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഇത്.

'വാത്തി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ധനുഷ്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന 'വാത്തി'യില്‍ സംയുക്ത മേനോനാണ് നായിക.  വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരു കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ.  നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'.

'ധ്രുവങ്ങള്‍ പതിനാറ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനായിരുന്നു കാര്‍ത്തിക് നരേൻ. ചെറുപ്രായത്തില്‍ തന്നെ സംവിധായകനായിട്ടായിരുന്നു കാര്‍ത്തിക് നരേൻ അന്ന് വിസ്‍മയിപ്പിച്ചത്. 'ധ്രുവങ്ങള്‍ പതിനാ'റ്  ചിത്രം റിലീസ് ചെയ്യുമ്പോള്‍ കാര്‍ത്തിക് നരേന് 21 വയസായിരുന്നു. 2016ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ക്രൈം ത്രില്ലറായിട്ടായിരുന്നു ചിത്രം എത്തിയത്. റഹ്‍മാൻ ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്. വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.   'ധ്രുവങ്ങള്‍ പതിനാറ്' എന്ന ചിത്രത്തില്‍ കാര്‍ത്തിക് നരേൻ അഭിനയിക്കുകയും ചെയ്‍തിരുന്നു.

'മാഫിയ: ചാപ്റ്റര്‍ 1' എന്ന ചിത്രമായിരുന്നു തൊട്ടടുത്തതായി കാര്‍ത്തിക് നരേൻ സംവിധാനം ചെയ്‍തത്. 2020ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒരു ആക്ഷൻ ക്രൈം സിനിമയായിരുന്നു.  തമിഴ് ആന്തോളജി ചിത്രമായ 'നവരസ'യിലും കാര്‍ത്തിക് നരേൻ ഭാഗമായി. 'പ്രൊജക്റ്റ് അഗ്‍നി' എന്ന ഭാഗമാണ് കാര്‍ത്തിക് നരേൻ തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത ശേഷമാണ് കാര്‍ത്തിക് നരേൻ ഫീച്ചര്‍ സിനിമയുടെ ഭാഗമായത്.

click me!