ഫാൻ ബോയ് മൊമന്റ്!, ധനുഷിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് ജോജു

Published : Sep 28, 2019, 06:57 PM IST
ഫാൻ ബോയ് മൊമന്റ്!, ധനുഷിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് ജോജു

Synopsis

ധനുഷിനൊപ്പമുള്ള ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍ത് ജോജു.

 

ധനുഷ് നായകനാകുന്ന പുതിയ സിനിമ ലണ്ടനില്‍ ചിത്രീകരണം നടക്കുകയാണ്.  ഉലം സുട്രും വാലിബൻ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം ജോജുവും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ധനുഷിനൊപ്പമുള്ള ഫോട്ടോ ജോജു ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്.

ഫാൻ ബോയ് മൊമെന്റ് എന്ന അടിക്കുറിപ്പോടെയാണ് ജോജു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സഹപ്രവര്‍ത്തകനും നമ്മുടെ ഹീറോ ധനുഷ് എന്നും എഴുതിയിരിക്കുന്നു.

അതേസമയം ലണ്ടനില്‍ ധനുഷിനെ കാണാൻ ആരാധകര്‍ എത്തിയ വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ തരംഗമായിരുന്നു.

ധനുഷ് ലണ്ടനില്‍ സിനിമ ചിത്രീകരണത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തെ കാണാനെത്തിയത്. അതില്‍ കുട്ടികളടക്കമുണ്ടായിരുന്നു. ആരാധകര്‍ എത്തിയതിനെ തുടര്‍ന്ന് ധനുഷും അവരുടെ അടുത്തേയ്‍ക്ക് എത്തി. എല്ലാവര്‍ക്കും കൈകൊടുക്കുകയും നന്ദി പറയുകയും ചെയ്‍തു.

അതേസമയം 1973ല്‍ പ്രദര്‍ശനത്തിന് എത്തിയ എംജിആര്‍ ചിത്രമായ ഉലകം സുട്രും വാലിബൻ എന്ന പേര് തന്നെ ചിത്രത്തിന് ഇട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ധനുഷ് ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായികയാകുന്നത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി