
ചെന്നൈ: തമിഴില്‍ വലിയൊരു ഫാന്‍ ബേസ് ഉള്ള താരമാണ് ധനുഷ്. മികച്ച വിജയങ്ങളും അതിനനുസരിച്ച് ബജറ്റിലെ വര്‍ധനവുമൊക്കെയായി കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് ധനുഷ്. ധനുഷ് ആരാധകര്‍ ഏറെ കാത്തിരിപ്പോടെ ഇരുന്ന ചിത്രമായിരുന്നു ക്യാപ്റ്റന്‍ മില്ലര്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോ പിരീയോഡിക് ആക്ഷൻ-അഡ്വഞ്ചർ ഡ്രാമയായ 'ക്യാപ്റ്റൻ മില്ലർ' ആഗോള സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. അരുൺരാജ കാമരാജ്, മധൻ കാർക്കി എന്നിവർക്കൊപ്പം അരുൺ മാതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ധനുഷിനൊപ്പം 'ക്യാപ്റ്റൻ മില്ലർ' ചിത്രത്തിൽ ശിവ രാജ്കുമാർ, നാസർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, നിവേദിത സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത് തമിഴിൽ ചിത്രം ഫെബ്രുവരി 9 ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ സ്ട്രീം ചെയ്യാൻ തുടങ്ങും.
എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 12 ന് ആയിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 5 കോടിയിലേറെയാണ്. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില്‍ നിന്ന് 5 കോടി നേടുന്നത്.
ഗള്‍ഫിലും ധനുഷിന്‍റെ ഹയസ്റ്റ് ഗ്രോസര്‍ ആയിട്ടുണ്ട് ചിത്രം. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 4.40 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ഗള്‍ഫ് കളക്ഷന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
'ലോക്സഭയിലേക്ക് മത്സരിക്കില്ല'അതിനൊരു കാരണമുണ്ട് വിജയിയുടെ ആദ്യ രാഷ്ട്രീയ തന്ത്രം ഇങ്ങനെ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ